നഷ്ടപ്പെട്ട ജീവിത മുല്യങ്ങളെ തിരിച്ചു പിടിക്കാനുള്ള ശക്തി ആർജ്ജിച്ചെടുക്കാൻ തിരുന്നാളുകൾ സഹായകരമാകണം; ഡോ.ഗീവർഗ്ഗീസ് മാർബർണാബാസ്മെത്രാപ്പോലീത്ത

.ജീവിതത്തോട് ചേർന്ന് പോകുന്നസനാധന മൂല്യങ്ങളെ , ധർമ്മങ്ങളെ ഹൃദയത്തോട് ചേർത്തു വയ്ക്കുവാനും അത് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് ഓർത്ത് നിലവിളിക്കുവാനും തിരിച്ചെടുക്കാനുള്ള ശക്തി ആർജ്ജിച്ചെടുക്കുവാനാണ് വിശുദ്ധന്റെ അടുത്ത് മദ്ധ്യസ്ഥതക്ക് വരുന്നതെന്ന്ഗീവർഗ്ഗീസ്മാർബർണാബാസ്മെത്രാപ്പോലീത്ത.പരുമലനഗർമാർഗ്രിഗോറിയോസ്ഓർത്ത ഡോക്‌സ്ദേവാലയത്തിൽ തിരുന്നാളിനോടനുബന്ധിച്ച് നിർമ്മിച്ച കുരിശ്ശടികുദാശ ചെയ്തു ദൈവജനത്തിന് സമർപ്പിച്ചു ശേഷം നടന്ന സന്ധ്യാ പ്രാർത്ഥനയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു നൂറ്റാണ്ട് മുമ്പ് സഭാ വിശ്വാസികളിലെഅസന്മാഗ്ഗിക ജീവിതത്തെയും , ഭക്തിയിലെ കാപട്യത്തെയും തിരുത്തിയ നല്ല ഇടയശുശ്രൂഷകന്റെ ഓർമ്മപ്പെരുന്നാൾ അദ്ദേഹം പകർന്ന് തന്ന ജീവിത മാതൃക ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ ഓർമ്മപ്പെരുന്നാൾ സഹായകരമാകണമെന്നും ബിഷപ്പ് കുട്ടിച്ചേർത്തു.തുടർന്ന് നടന്ന സന്ധ്യാ നമസ്കാരം തിരുന്നാൾപ്രദക്ഷിണം എന്നി ചടങ്ങുകൾക്കും രുപതാ ബിഷപ്പ് മുഖ്യ കാർമ്മികത്വം വഹിച്ചു. ഇന്ന് നടന്നപ്രഭാതനമസ്കാരം,ഡോ.ഗീവർഗ്ഗീസ്മാർബർണാബാസ്മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ മുന്നിൽമേൽകുർബാന,പ്രദക്ഷിണം, ആശിർവാദത്തോടെ തിരുന്നാളിന് കൊടിയിറങ്ങി. ഇടവക വികാരിഫാ.അനീഷ് ജോർജ്മാമ്പള്ളിൽ,സെക്രട്ടറി ചാക്കോവലിയകുന്നേൽ,ബേബിപുള്ളോർമത്തിൽ,പി.എം ബെന്നി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *