കല്‍പ്പറ്റ: എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ചിട്ടുള്ള പോലീസ് സംഘാംഗങ്ങളുടെ മക്കള്‍ക്ക് വയനാട് ജില്ലാ പോലീസ് സഹകരണ സംഘം സ്‌കോളര്‍ഷിപ്പും ഉപഹാരവും നല്‍കി. യോഗം വയനാട് ജില്ലാ പോലീസ് മേധാവി പദം സിംഗ് ഉദ്ഘാടനം ചെയ്തു.
എസ്.പി. വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം നല്‍കുകയും ഉപരിപഠന സാധ്യതകളെ സംബന്ധിച്ച് വിദ്യാര്‍ത്ഥികളോട് സംവദിക്കുകയും ചെയ്തു. സംഘം പ്രസിഡന്റ് സണ്ണി ജോസഫ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി ഡിവൈഎസ്പി: പി.എല്‍ ഷൈജു, സംഘം ഡയറക്ടറും, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയുമായ പി.സി.സജീവ്, സംഘം ഡയറക്ടറും, കേരള പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയുമായ പി.ജി സതീഷ് കുമാര്‍, ഡയറക്ടര്‍ ശ്രീജിത്ത് സി.എസ് എന്നിവര്‍ സംസാരിച്ചു. സംഘം വൈസ് പ്രസിഡന്റ് കെ.എം ശശിധരന്‍ സ്വാഗതവും സെക്രട്ടറി രജനി കെ.കെ നന്ദിയും പറഞ്ഞു.