തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. എസ്.സി, എസ്.ടി, ഒ.ഇ.സി, ഒ.ബി.സി വിഭാഗങ്ങളില്‍പെട്ടവര്‍ 125 രൂപയും മറ്റുള്ളവര്‍ 510 രൂപയും മാൻഡേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ഉറപ്പാക്കണം.
മാൻഡേറ്ററി ഫീസടക്കാത്തവര്‍ക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുകയും തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍നിന്ന് പുറത്താവുകയും ചെയ്യും.
ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ 29ന് വൈകീട്ട് അഞ്ചിനുമുമ്ബ് മറ്റ് ഓപ്ഷനുകള്‍ നിര്‍ബന്ധമായും റദ്ദാക്കണം. രണ്ടാം അലോട്ട്മെന്റിന് ശേഷമേ വിദ്യാര്‍ഥികള്‍ കോളജില്‍ പ്രവേശനം നേടേണ്ടതുള്ളൂ. മറ്റ് വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍.