കല്‍പ്പറ്റ: രാജ്യത്തെയും സംസ്ഥാനത്തെയും അധ്വാനിക്കുന്ന തൊഴിലാളി വിഭാഗങ്ങളെ ദ്രോഹിക്കുന്ന നടപടികളില്‍ കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും തമ്മില്‍ മത്സരം ആണെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രശേഖരന്‍. കല്‍പ്പറ്റ,പുത്തൂര്‍ വയലില്‍ വച്ച് ഐഎന്‍ടിയുസി ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം അംഗന്‍വാടി ജീവനക്കാര്‍ക്ക് ഡിഎ ഇനത്തില്‍ നല്‍കുന്ന തുച്ഛമായ തുക പോലും വെട്ടിക്കുറച്ചു കൊണ്ടും ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ ഇല്ലാതാകുന്ന തരത്തില്‍ 26 എ കാര്‍ഡ് അനിയന്ത്രിതമായി വിതരണം ചെയ്തും തോട്ടം തൊഴിലാളികള്‍ക്ക് പര്യാപ്തമായ തരത്തില്‍ വേതന വര്‍ദ്ധനവ് നടത്താതെ ആനുകൂല്യങ്ങള്‍ പോലും നിഷേധിച്ചുകൊണ്ടും തൊഴിലാളികളുടെ സര്‍ക്കാര്‍ എന്നവകാശപ്പെടുന്ന കേരള സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചും, പെട്രോള്‍ ഡീസല്‍ വിലവര്‍ധനയും അശാസ്ത്രീയമായ നിയമ നിര്‍മാണങ്ങളും അടക്കം നടത്തിക്കൊണ്ട് മോട്ടോര്‍ മേഖല തകര്‍ക്കാനുള്ള ശ്രമവും പൊതുമേഖല സ്ഥാപനങ്ങള്‍ വില്പനയ്ക്ക് വെക്കുന്ന നിലപാടുകളുമായി കേന്ദ്രസര്‍ക്കാരും മുന്നോട്ടു പോവുകയാണ്. ഇത്തരം തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി അധ്യക്ഷന്‍ ആയിരുന്നു. ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി എ റെജി, ബി സുരേഷ് ബാബു, സി പി വര്‍ഗീസ്, സി ജയപ്രസാദ്, ഉമ്മര്‍ കുണ്ടാട്ടില്‍, നജീബ് കരണി,എന്‍ വേണു മാസ്റ്റര്‍, സലാം മീനങ്ങാടി,പി എന്‍ ശിവന്‍, മോഹന്‍ദാസ് കോട്ടക്കൊല്ലി, സി എ ഗോപി ആര്‍ ഉണ്ണികൃഷ്ണന്‍, ആര്‍ രാമചന്ദ്രന്‍,ജിജി അലക്‌സ് സുന്ദര്‍രാജ് എടപ്പെട്ടി, നജീബ് പിണങ്ങോട്,താരിഖ് കടവന്‍,അരുണ്‍ ദേവ്, ശ്രീനിവാസന്‍ തൊവരിമല, കെ എം വര്‍ഗീസ്, ഒ ഭാസ്‌കരന്‍, കെ കെ രാജേന്ദ്രന്‍,ബേബി തുരുത്തിയില്‍, എം പി ശശികുമാര്‍, ഹര്‍ഷല്‍ കോനാടന്‍, ഡിന്റോ ജോസ്, ജോര്‍ജ് മണ്ണത്താണി, ജോയ് വടക്കനാട്, കെ കൃഷ്ണകുമാരി,രാധാ രാമസ്വാമി, എന്‍ എസ് ബിന്ദു മായാ പ്രദീപ്,, കെ അജിത ഏലിയമ്മ മാത്തുക്കുട്ടി, ആയിഷ പള്ളിയാല്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.