മാനന്തവാടി നഗരസഭ തെളിനീർ അമ്യത്-2.0 കുടിവെള്ള പദ്ധതിയുടെയും പയ്യംമ്പള്ളി രാജീവ് ഗാന്ധി അർബൻ ഹെൽത്ത് ആന്റ് വെൽനസ്സ് സെന്ററിലെ ഇഹെൽത്ത്സംവിധാനത്തിന്റെയും ഉദ്ഘാടനം 30 ന് നാല് മണിക്ക് രാഹുൽ ഗാന്ധി എം പി ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ഭരണസമിതി സമ്മേളനത്തിൽ അറിയിച്ചു.മാനന്തവാടി നഗര സഭ തെളിനീർ അമ്യത് കുടിവെളള പദ്ധതിയിൽ 12 കോടി രൂപ ചെലവഴിച്ച് 3300 കുടുംബങ്ങൾക്ക് സൗജന്യമായി കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിച്ച് 36 ഡി വിഷനുകളിലും ആദ്യഘട്ടമെന്ന രീതിയിൽ 90 കടുംബങ്ങൾക്ക് വീതമാണ് കുടിവെള്ളം നൽകുനത്.2025 ആകുമ്പോഴേക്കും നഗരസഭ പരിധിയിലെ എല്ലാ കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകുന്ന പദ്ധതിയും , പയ്യംപള്ളി രാജീവ് ഗാന്ധി അർബൻ ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്ററിലെ ഇ.ഹെൽത്ത് സംവിധാനവും അന്ന് എം പി ഉദ്ഘാടനം ചെയ്യുക. സംസ്ഥാനത്ത് ആദ്യമായി ഇ ഹെൽത്ത് സംവിധാനം ഒരുക്കുന്ന ആദ്യ നഗരസഭയായി മാനന്തവാടി മാറും കെ.സി.വേണുഗോപാൽ എം.പി, ഒ.ആർ. കേളു എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ നഗരസഭ വൈസ് ചെയർ പേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.വി.എസ് മൂസ, കൗൺസിലർമാരായ ഷിബു.കെ. ജോർജ് , പി.എം. ബെന്നി തുടങ്ങിയവർ പങ്കെടുത്തു.