ബത്തേരി: വയനാട് വന്യജീവി സങ്കേതത്തില്‍ കുട്ടിക്കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. നായ്ക്കട്ടി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ എത്തനാമുടിയിലാണ് കുട്ടിക്കടുവയുടെ ജഡം കണ്ടത്. ഒരു വയസ് മതിക്കുന്ന പെണ്‍ കടുവയാണ് ചത്തത്. മറ്റൊരു വന്യമൃഗവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാകാമെന്നാണ് വനപാലകരുടെ പ്രാഥമിക നിഗമനം. ബത്തേരി വൈല്‍ഡ് ലൈഫ് റേഞ്ച് അധികാരികള്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.