കല്‍പ്പറ്റ: കര്‍ണാടകയുടെ നന്ദിനി പാലും ഉല്‍പ്പന്നങ്ങളും കേരള വിപണിയില്‍ വില്‍പ്പന നടത്തി കേരളത്തിലെ ക്ഷീര മേഖലയെ തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ ക്ഷീരകര്‍ഷക ക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പശുക്കളുമായി പ്രകടനവും ധര്‍ണയും നടത്തി. സമരം കല്‍പ്പറ്റ ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡണ്ട് എംഎം മാത്യു ഉദ്ഘാടനം ചെയ്തു. പി.കെ മുരളി അധ്യക്ഷത വഹിച്ചു. ബാബു മാത്യു, സംഗീത പി.ആര്‍., എ. ബിജു എടകുനി, എ. സലീം അറക്കല്‍, എന്‍.എ.ബാബു, പി .ജയപ്രസാദ്, ബെന്നി മാര്‍ട്ടിന്‍, എം.ഷാജഹാന്‍ മുണ്ടേരി, എ.അഭിലാഷ് എമിലി, പി.സെയ്ത് ചൊക്ലി എന്നിവര്‍ സംസാരിച്ചു.