വയലിൻ പാശ്ചാത്യ മത്സരത്തിൽ ഒന്നാം സ്ഥാനം പി.എ ഐശ്വര്യയ്ക്ക്

സുൽത്താൻ ബത്തേരി : ഹൈസ്കൂൾ വിഭാഗം വയലിൻ പാശ്ചാത്യ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ഐശ്വര്യ പി.എ. കാപ്പുംചാൽ കാട്രപളി അനന്ത സുബ്രഹ്മണ്യന്റെയും രേഖയുടെയും മകളാണ്. പനമരം ക്രസന്റ് പബ്ലിക് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. വയലിൻ പാശ്ചാത്യം, പൗരസ്ത്യം, ഒപ്പന എന്നീ മത്സരങ്ങളിലും സംസ്ഥാനത്തേക്ക് യോഗ്യത നേടിയിട്ടുണ്ട്. ബാബു അരപ്പറ്റ, സുനിൽ ചെണ്ടകുനി എന്നിവരാണ് പരിശീലകർ.

Leave a Reply

Your email address will not be published. Required fields are marked *