സുൽത്താൻ ബത്തേരി : സർഗ്ഗ പ്രതികൾ മാറ്റുരച്ച നാല്പത്തിരണ്ടാമത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തിരശീല വീണു. കലോത്സവത്തിന്റെ പ്രധാന വേദിയായ സുൽത്താൻ ബത്തേരി സർവജന വേക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ടി.കെ രമേശ് അധ്യക്ഷത വഹിച്ചു.നാല് ദിവസങ്ങളിലായി 3296 മത്സരാർത്ഥിൾ കലോത്സവത്തിൽ പങ്കെടുത്തു. സർവജന വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, സെന്റ് ജോഫസഫ് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ, ജി.എൽ.പി സ്കൂൾ കൈപ്പഞ്ചേരി, ഡയറ്റ്, പ്രതീക്ഷ യൂത്ത് സെന്റർ എന്നിവിടങ്ങളിലെ എട്ട് വേദികളിൽ മത്സരങ്ങൾ നടന്നത്.കലോത്സവത്തിൽ ഹയർ സെക്കൻഡറി, ഹൈസ്കൂൾ, യു പി വിഭാഗത്തിൽ ഓവറോൾ വിജയം നേടിയ ഉപജില്ലകൾക്കും ഓവറോൾ വിജയം നേടിയ സ്കൂളുകൾക്കും സമ്മാനം വിതരണം ചെയ്തു. ഹയർ സെക്കൻഡറി വിഭാഗത്തിൽ വൈത്തിരി ഉപജില്ല ഒന്നാം സ്ഥാനവും, സുൽത്താൻ ബത്തേരി ഉപജില്ല രണ്ടാം സ്ഥാനവും കരസ്ഥമാക്കി, ഹൈസ്കൂൾ വിഭാഗത്തിൽ മാനന്തവാടി ഉപജില്ല ഒന്നാം സ്ഥാനവും, സുൽത്താൻ ബത്തേരി ഉപജില്ല രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യുപി വിഭാഗത്തിൽ സുൽത്താൻ ബത്തേരി ഉപജില്ല ഒന്നാം സ്ഥാനവും മാനന്തവാടി ഉപജില്ല രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജില്ലാ കളക്‌ടർ ഡോ. രേണുരാജ് സർവജന ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ പി.എ അബ്ദുൾ നാസർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ ജൂനൈദ് കൈപ്പാണി, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി, ബത്തേരി മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ ടോം ജോസ്, ബത്തേരി മുൻസിപ്പാലിറ്റി ആരോഗ്യകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില ജുനൈസ്, ബത്തേരി മുൻസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ കെ. റഷീദ്, സുൽത്താൻ ബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയർ പേഴ്സൺ എൽസി പൗലോസ്, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ സത്താർ, സുൽത്താൻ ബത്തേരി നഗരസഭാ ക്ഷേമകാര്യ സ്റ്റൻസിംഗ് കമ്മിറ്റി ചെയർമാൻ സി കെ സഹദേവൻ, വയനാട് ഡി.ഡി.ഇ വി എ ശശീന്ദ്ര വ്യാസ്, സുൽത്താൻ ബത്തേരി നഗരസഭാ കൗൺസിലർ സാലി പൗലോസ്, കെ.സി യോഹന്നാൻ, അബ്ദുൾ അസീസ് മാടാല, വകുപ്പ് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ, രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ തുടങ്ങിയർ പങ്കെടുത്തു.