നവകേരള സദസ് ഇന്ന് പാലക്കാട് ജില്ലയില്‍; പ്രഭാതയോഗം കുളപ്പുള്ളിയില്‍

പലക്കാട്: നവകേരള സദസിന് ഇന്ന് പാലക്കാട് ജില്ലയില്‍ തുടക്കമാകും. രാവിലെ ഒമ്പതുമണിക്ക് കുളപ്പുള്ളി പള്ളിയാല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രഭാത യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് 10.30 ന് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം നടക്കും. അതിനുശേഷം തൃത്താല മണ്ഡലത്തിലെ സദസ് നടക്കും. ചാലിശ്ശേരിയിലാണ് സദസ് സംഘടിപ്പിച്ചിട്ടുള്ളത്. ഇതിനുശേഷം പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളിലും നവകേരള സദസ് നടക്കും. ഇന്നലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലായിരുന്നു സദസ് നടന്നത്. ഇതോടെ മലപ്പുറത്തെ സദസ് സമാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *