തിരുവനന്തപുരം: ഡിസംബര്‍ മാസത്തില്‍ വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ആറു കിലോ അരി റേഷന്‍ വിഹിതമായി ലഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. സാധാരണ പോലെ കിലോയ്ക്ക് 10.90 രൂപ നിരക്കിലാണ് അരി നല്‍കുക. നീല കാര്‍ഡ് ഉടമകള്‍ക്ക് അധിക വിഹിതമായി മൂന്നു കിലോ അരി ലഭിക്കും. ഇതും 10.90 രൂപ നിരക്കിലായിരിക്കും വിതരണം. നീല കാര്‍ഡ് അംഗങ്ങള്‍ക്ക് രണ്ടു കിലോ അരി വീതം കിലോഗ്രാമിന് നാലു രൂപ നിരക്കില്‍ സാധാരണ റേഷന്‍ വിഹിതമായും ലഭിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം രണ്ടാം തീയതി മുതല്‍ ആരംഭിക്കും. ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.