മാനന്തവാടി: ഐ സി ഐ സി ഐബാങ്ക് വയനാട് മെഡിക്കൽ കോളേജിന് നൽകിയ അൾട്രാ സ്കാനിംഗ് മിഷ്യൻ പ്രവർത്തനം ആരംഭിച്ചു. ചടങ്ങ് ഒ ആർകേളു എം എൽ എ ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ സി എസ് ആർ ഫണ്ടിൽ നിന്നും 27 ലക്ഷം രൂപയാണ് അൾട്രാ സ്കാനിംഗ് മിഷ്യനുവേണ്ടി മെഡിക്കൽ കോളേജിന് കൈമാറിയത്. മെഡിക്കൽ കോളേജിൽ എത്തുന്ന നിർദ്ദനരായ രോഗികൾക്ക് രോഗ നിർണ്ണയത്തിന് ചിലവ് കുറക്കുവാൻ അത്യാധുനിക സൗകര്യമുള്ള മിഷ്യനിലൂടെ സാധിക്കുമെന്നും ചികിത്സാ രംഗത്ത് റേഡിയോളജി ഡിപ്പാർട്ട്മെന്റിന് ഏറെ ഉപകാരപ്രദമാണെന്നും എം എൽ എ ഒ ആർ കേളു പറഞ്ഞു.ആശുപത്രി സുപ്രണ്ട് രാജേഷ് വി.പി അദ്ധ്യക്ഷത വഹിച്ചു. ആർ എം ഒ അർജ്ജുൻ ജോസ് , റേഡിയോളജി ഡിപ്പാർട്ട്മെന്റ് ഹെഡ്പ്രിൻസൺ ജോർജ് , നേഴ്സിംഗ് സുപ്രണ്ട് ബിനിമോൾ തോമസ്, എച്ച് ഡി എസ് മെമ്പർഎ.പി കുര്യാക്കോസ്, ഐസിഐസിഐ ബാങ്ക് സോണൽ മാനേജർ ബൈജു കാണംങ്കണ്ടി,റിജിനൽ മാനേജർ പ്രമോദ് എം ബാങ്ക് മാനേജർ മാരായ പ്രകാശ് യു , അഭിലാഷ് വൃന്ദാവനം അഖില, ആർ എന്നിവർ സംസാരിച്ചു.