മാനന്തവാടി: കഴുത്തിൽ കയർ കുടുങ്ങി മുറിവേറ്റ് അവശനിലയില്‍ കിടന്ന തെരുവ് നായയുടെ ജീവന്‍ രക്ഷിച്ച് അനിമൽ റെസ്ക്യൂ സംഘം. മാനന്തവാടിനഗരസഭാ ബസ് സ്റ്റാൻഡിന് സമീപം കഴുത്തിൽ കയർ കുരുങ്ങി മുറിവ് പഴുത്ത് അവശനിലയില്‍ കിടന്ന നായയെയാണ് പടിഞ്ഞാറത്തറയിൽ നിന്നെത്തിയ ആനിമൽ റെസ്ക്യൂ ടീമും മാനന്തവാടി ഫയർ സ്റ്റേഷനിലെ ജീവനക്കാരും , നാട്ടുകാരും ചേർന്ന് രക്ഷിച്ചത്.മാനന്തവാടി ഒയാസിസ് ഹോട്ടൽ നടത്തിപ്പുക്കാര്യ നസീബിൽനിന്നും അറിഞ്ഞ വിവരത്തിലാണ് ആനിമൽ റെസ്ക്യൂ ടീമംഗമായ ഓട്ടോറിക്ഷ ഡ്രൈവറായ സജിത വി.പി, പടിഞ്ഞാറത്തറയിലെ ടീമംഗങ്ങളായ എ യുപി സ്കുളിലെഅധ്യാപികയായ എസ്.സംഗീതയും ബസ് ഡ്രൈവറായ പ്രദീഷിനെയും വിളിച്ചു വരുത്തി വല ഉപയോഗിച്ച് നായയെ പിടികൂടിയത്. ശേഷം മാനന്തവാടി ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അവർ വന്ന് കഴുത്തിലെ കയർ മുറിച്ചു മാറ്റുകയായിരുന്നു. തുടർന്ന് നായയുടെ കഴുത്തിലെ മുറിവിൽ മരുന്ന് ഇട്ട ശേഷം തുറന്നു വിട്ടു. നേരത്തെ മാനന്തവാടി നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൻ അഡ്വ. സിന്ധു സെബാസ്റ്റിന്റെ നേതൃത്വത്തിൽഒരുപറ്റം യുവാക്കൾ ശ്രമിച്ചിരുന്നു എന്നാൽ പിടികൂടാനുള്ള സംവിധാനക്കുറവുകൊണ്ട് പരാചയപ്പെടുകയായിരുന്നു. ആനിമൽ റെസ്ക്യൂടിമും , മാനന്തവാടിഫയർഫോഴ്സ്റ്റേഷനിലെ സിനിയർ ഫയർ റെസ്ക്യൂ ഓഫീസർ ഒ ജി. പ്രഭാകരൻ, ഫയർ റെസ്ക്യൂ ഓഫീസർന്മാരായ വിശാൽ അഗസ്റ്റിൻ, ലജീത്ത് ആർ സി, നിധിൻ എ എസ് ഒപ്പംനാട്ടുകാരും ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്. വാഹനം ഇടിച് പരിക്ക് ഏറ്റ മറ്റൊരു നയയെയും സംഘം രക്ഷിച്ചു.