തൃശ്ശിലേരി :അന്താരാഷ്ട്ര മണ്ണ്ദിനാചരണത്തിന്റെഭാഗമായി തൃശ്ശിലേരി ഗവൺമെന്റ് ഹൈസ്ക്കൂളിൽ വെച്ച് കർഷകർക്കുള്ള സൗജന്യ മണ്ണ് പരിശോധനയും,വിദ്യാർത്ഥികൾക്കുള്ളസയൻസ്ക്ലാസും നടത്തി. ചടങ്ങ്മാനന്തവാടി നിയോജക മണ്ഡലം എംഎൽഎ ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എ എൻ സുശീല , സ്റ്റാൻഡിംഗ് കമ്മറ്റിചെയർന്മാൻമ്മാരായ എം.കെ രാധാകൃഷ്ണൻ , റുഖിയ സൈനുദ്ദിൻ , വാർഡ് മെമ്പർ കെ.ജി. ജയ, മണ്ണു പര്യവേഷണ കേന്ദ്രം അസിസ്റ്റൻന്റ് ഡയറക്ടർ ദീപ.സി.ബി, കൃഷി ഓഫീസർ ശരണ്യ എം, മണ്ണ് സംരക്ഷണ ഓഫീസർ അരുൺ .ഇ.കെ, മണ്ണ് പര്യവേഷണ ഓഫീസർ ധന്യ വിവി എന്നിവർസംസാരിച്ചു.പരിപാടിയിൽ വച്ച്കർഷകർക്കുള്ള ഹെൽത്ത് കാർഡിന്റെ വിതരണവും നടന്നു.