മാനന്തവാടി: സമഗ്രശിക്ഷ കേരള മാനന്തവാടി ബിആര്‍സിയുടെ നേതൃത്വത്തില്‍ ലോകഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഒരുമാസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് തുടക്കമായി. ഭിന്നശേഷി കുട്ടികള്‍ക്കായി കലാ കായികോത്സവങ്ങള്‍, പഞ്ചായത്ത്തല കൂടിച്ചേരലുകള്‍, രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍, സംരംഭകത്വ പരിശീലനം, ഹോര്‍ട്ടികള്‍ച്ചര്‍ തറാപ്പി യൂണിറ്റുകളുടെ ഉദ്്ഘാടനം, ചിത്രരചന മത്സരം പ്രസംഗമത്സരം, ഗൃഹസന്ദര്‍ശനം, ചങ്ങാതികൂട്ടം തുടങ്ങി നിരവധി പരിപാടികളാണ് മാനന്തവാടി ബിആര്‍സിയുടെ നേതൃത്വത്തില്‍ നടക്കുന്നത്.ഭിന്ന ശേഷി മസാചരണത്തിന്റെ ഉദ്ഘാടന പരിപാടി ഒ ആര്‍ കേളു എംഎല്‍എ നിര്‍വഹിച്ചു. മാനന്തവാടി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി മുഖ്യ പ്രഭാഷണം നടത്തി. മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാരായ സിന്ധു സെബാസ്റ്റ്യന്‍,പി വി ജോര്‍ജ്, വിപിന്‍ വേണുഗോപാല്‍, എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എന്‍ ജെ ജോണ്‍, എ കെ റൈഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. ബിആര്‍സി ട്രയിനര്‍ എ ഇ സതീഷ്ബാബു സ്വാഗതവും റിന്‍സി ഡിസൂസ നന്ദിയും പറഞ്ഞു.