ബത്തേരി :മുട്ടിൽമരംമുറിക്കേസിൽഡി.വൈ.എസ്.പി. വി.വി.ബെന്നി ബത്തേരി കോടതിയിലെത്തി കുറ്റപത്രം നൽകി.84600 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കുറ്റപത്രത്തിൽ 12 പ്രതികളാണുള്ളത്. 5,200 പേജുള്ള സി.ഡി. ഫയൽകുറ്റപത്രത്തിൽ 84,600 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. 420 സാക്ഷികൾ900 ഡോക്യുമെൻ്റുകൾ.മുഖ്യ പ്രതികൾ: അഗസ്റ്റിൻ സഹോദരങ്ങൾ.മരങ്ങളുടെ ഡി.എൻ.എ. പരിശോധനാ ഫലങ്ങൾ കുറ്റപത്രത്തിൽ ചേർക്കുന്നത് ഇന്ത്യയിലാദ്യമാണ് . അനുബന്ധ കുറ്റപത്രം കൂടി നൽകും.പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, വ്യാജരേഖ ചമക്കൽ, ഗൂഡലോചന അടക്കം കുറ്റങ്ങളാണ് പ്രതികൾക്കെതിരെയുള്ളത്.റോജി അഗസ്റ്റിൻ,ആന്റോ അഗസ്റ്റിൻ,ജോസൂട്ടി അഗസ്റ്റിൻ,വിനീഷ്,ചാക്കോ,സുരേഷ്,അബൂബക്കർ,രവി,നാസർ,വില്ലേജ് ഓഫീസർ കെ കെ അജി, സ്പെഷ്യൽ വില്ലേജ് ഓഫീസർ സിന്ധു എന്നിവരും പ്രതികളാണ്.