ഐസ്വാൾ: മിസോറം നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടിന് (എം.എൻ.എഫ്) വൻ തിരിച്ചടി. 40 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സോറം പീപ്പിൾസ് മൂവ്മെന്‍റ് (ഇസഡ്.പി.എം) കേവല ഭൂരിപക്ഷവും കടന്ന് കുതിക്കുകയാണ്മിസോറമിൽ 16 വനിതകളടക്കം 174 സ്ഥാനാർഥികളാണ് മത്സരിച്ചത്. മിസോ നാഷനൽ ഫ്രണ്ട്, പ്രതിപക്ഷമായ സോറം പീപിൾസ് മൂവ്മെന്‍റ്, കോൺഗ്രസ് എന്നീ കക്ഷികളാണ് 40 സീറ്റുകളിലും മത്സരിച്ചിരുന്നത്. ബി.ജെ.പി 23 ഇടത്തും ആം ആദ്മി പാർട്ടി നാലിടത്തും ജനവിധി തേടിയിരുന്നു.8,56,868 വോട്ടർമാരാണ് വിധിയെഴുതിയത്. സോറം പീപ്പിൾ മൂവ്മെന്റും മിസോ ഫ്രണ്ടും ഇഞ്ചോടിഞ്ച് പോരാട്ടമെന്നായിരുന്നു അഭിപ്രായ സർവേകൾ പ്രവചിച്ചിരുന്നത്. രാവിലെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുതൽ സോറം പീപ്പിൾസ് മൂവ്മെന്‍റ് മുന്നിലായിരുന്നു.