കരോൾ ഫെസ്റ്റ് ജില്ലാതല കരോൾ ഗാന മത്സരം നടത്തി

സി എസ് ഐ മലബാർ മഹായിടവക വയനാട് ഡിസ്ടിക്ട് ചർച്ച് ബോർഡിന്റെയും വയനാട് ഏരീയ യുവ ജന സഖ്യത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മാനന്തവാടി ഹോളി ട്രിനിറ്റി ദേവാലയത്തിൽ നടത്തിയ ക്രിസ്തുമസ് കരോൾ ഫെസ്റ്റ് മാനന്തവാടി നിയോജക മണ്ഡലം എം എൽ എ ഒ ആർ കേളു എം എൽ എ ഉദ്ഘാടനം ചെയ്തു. ചർച്ച് ബോർഡ് പ്രസിഡന്റ് ഫാ.സിജെ ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. ഡി എസ് ഐ മലബാർ മഹായിടവക ബിഷപ്പ് ഡോ. റോയ്സ് മനോജ് ക്രിസ്തുമസ് സന്ദേശം നൽകി. യുവജന പ്രസിഡന്റ് ഫാ. സാം പ്രകാശ്,ഫാ. സി.ജെജോൺസൺ, ഫാ. കോശി ജോർജ്ജ് എന്നിവർ സംസാരിച്ചു. സി എസ് ഐ മഹായിടവകയിൽ നിന്നും എസ് എസ് എൽ സി ക്കുംപ്ലസ്ടുവിനും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവാദ്യാർത്ഥികളെ യും വിവിധ തലങ്ങളിൽ മികവ് തെളിയിച്ച വ്യക്തികളെയുംചടങ്ങിൽ ആദരിച്ചുതേവരോട് വിനീത്.വി.മാത്യു മെമ്മൊറിയൽകരോൾ ഗാനത്തിൽ ഒന്നാം സ്ഥാനം തൃശിലേരി സെന്റ് മേരീസ് ചർച്ചും , രണ്ടാം സമ്മാനമായ തടത്തിൽ ടി എം ജോസഫ് മെമ്മോറിയൽ എവറോളിംഗ് ട്രോഫി മേപ്പാടി ഹോളി ഇമ്മാനുവേൽ ചർച്ചും , മുന്നാം സമ്മാനം വർഗീസ് പാടിയറഎവർ റോളിംഗ്ട്രോഫി കൊയിലേരി സെന്റ് തോമസ് ചർച്ചും നേടി മത്സരത്തിൽ തിരഞ്ഞെടുത്ത 16 ടീമുകൾ പങ്കെടുത്തു. ഫാ. കോശി ജോർജ്ജ്, ഫാ.ഷിനു ജോസഫ്, എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *