യുവാവ് ചികിത്സാ സഹായം തേടുന്നു

പനമരം : പനമരം ഗ്രാമ പഞ്ചായത്ത് 8 വാർഡിലെ പരിയാരം സ്വദേശി മുളമൂട്ടിൽ ശ്രീജിലാൽ എന്ന 29 വയസ്സുകാരൻ കഴിഞ്ഞ ആഗസ്റ്റ് 20ന് മടക്കിമലയിൽ വെച്ച് നടന്ന വാഹനാപകടത്തിൽ ഗുരുതരമായ പരിക്ക് പറ്റി . കഴുത്തിന്റെ എല്ല് പൊട്ടി സുഷുമന നാഡിയിൽ ഏൽപ്പിച്ച ക്ഷതം ശ്രീ ജിലാലിന്റെ അരക്ക് താഴെ യുള്ള ചലനശേഷിയെ സാരമായി ബാധിച്ച് ചികിത്സയിലാണ്. ഇതുവരെയുള്ള ചിക്തസക്കായി ഇരുപത്തി അഞ്ചു ലക്ഷത്തോളം രൂപ ഇതിനകം തന്നെ ചിലവായി കഴിഞ്ഞു. നിർദ്ധന കുടുംബാംഗമായ ശ്രീജിലാലിന്റെ അച്ചൻ നേരത്തെ മരിച്ചു അമ്മയും ഭാര്യയും രണ്ട് വയസ്സുളള ഒരു മകനും അടങ്ങുന്ന കുടുബം വലിയ കട ബാദ്ധ്യതയിലാണ് ഉള്ളത്. തുടർന്നും കൃത്യമായ ചികിത്സ നൽകുന്ന പക്ഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയുമെന്ന് ഡോക്ടർമാർ ഉറപ്പ് നൽകിയിട്ടുണ്ട് ,തുടർ ചികിത്സക്ക് ഇനിയും 25 ലക്ഷം രൂപക്ക് മേൽ ആവിശ്യമാണ് . ഇതിനായി മാനന്തവാടി എം എൽ എ .ഒ .ആർ . കേളു പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ. ജില്ലാ പഞ്ചായത്തഗംങ്ങളായ കെ.ബി നസീമ . ബിന്ദു പ്രകാശ് എന്നിവർ രക്ഷാധികാരികളായി. പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ടീച്ചർ ചെയർമാനും . ബ്ലോക്ക് മെമ്പർ സജേഷ് സെബാസ്റ്റ്യൻ കൺവീനറും സുലൈമാൻ മുരിക്കഞ്ചേരി ട്രഷററുമായി ശ്രീജിലാൽ ചിക്തസാ സഹായ കമ്മിറ്റി രൂപികരിച്ച് ഉദാരമതികളായ വെക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും സഹായമഭ്യർത്തിച്ചിരിക്കയാണ്. വരും ദിവസങ്ങളിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് ചിക്തസാകമ്മറ്റി ഭാരവാഹികളായ പി.എം ആസ്യ ടീച്ചർ’, സജേഷ് സെബാസ്റ്റ്യൻ ,വാസു അമ്മാനി. ബെന്നി അരിചേർമല, കെ.പി ഷിജു, ടി എം ഉമ്മർ, സുലൈമാൻ മുരിക്കഞ്ചേരി, കെ.ടി ഇസ്മായിൽ, കെ.ടി സനിൽകുമാർ, എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ധനസമാഹരണത്തിന്ന് പനമരം ഗ്രാമീണ ബേങ്കിൽ അക്കൗണ്ട് തുടങ്ങുകയും ചെയ്തു. അക്കൗണ്ട് നമ്പർ,40527101087495 ,l FC Cod. KLGB 0040527 ഗൂഗിൾ പേ നമ്പർ,7559842454 ,എന്നിങ്ങനെയാണ്

Leave a Reply

Your email address will not be published. Required fields are marked *