പനമരം ടൗണിലെ വിവിധ ലോട്ടറി കച്ചവട സ്ഥാപനങ്ങളില്‍ ലോട്ടറി ജില്ലാതലമോണിറ്ററിംഗ് സെല്‍ സ്‌ക്വാഡ് പരിശോധന നടത്തി. അനുവദനീയമായധിലധികമുള്ള സെറ്റ് വില്‍പ്പന, ഓണ്‍ലൈന്‍ ലോട്ടറി, 3 അക്ക എഴുത്ത് ലോട്ടറി എന്നിങ്ങനെയുള്ള നിയമലംഘനങ്ങള്‍, ലോട്ടറി ടിക്കറ്റുകള്‍ വിലകുറച്ച് വില്‍പ്പന നടത്തുന്നുണ്ടോ എന്നതെല്ലാം സ്‌കോഡ് പരിശോധിച്ചു.ലോട്ടറി മേഖലയെ തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭാഗ്യക്കുറി ആഫീസര്‍ ഡോ.കവിത.വി.നാഥ് അറിയിച്ചു. മാനന്തവാടി താലൂക്ക് തഹസില്‍ദാര്‍ എം.ജെഅഗസ്റ്റിന്‍, ജില്ലാ ഭാഗ്യക്കുറി ആഫീസര്‍ ഡോ. കവിത വി നാഥ്, പനമരം എസ്.ഐ.അബ്ദുള്‍ റഹ്മാന്‍, കല്‍പ്പറ്റ ജി.എസ്.ടി ഓഫീസര്‍ ബാല സുബ്രമണ്യന്‍, മാനന്തവാടി അസിസ്റ്റന്റ് ഭാഗ്യക്കുറി ആഫീസര്‍ സി.ബി സന്ദേശ്, ജൂനിയര്‍ സൂപ്രണ്ട് ആര്‍.മഞ്ജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.