കെ.എസ് ആർ.ടി.സി ബസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദ്ദിച്ച രണ്ട് പേരെ പനമരം പോലീസ് അറസ്റ്റ്ചെയ്തു

പനമരം: പനമരം കൈതക്കലിൽ സ്കൂൾ വിദ്യാർഥിക്ക് കെ.എസ് ആർ.ടി.സി ബസ് തട്ടി പരിക്ക് പറ്റിയ സംഭവം; കെ.എസ് ആർ.ടി.സി ബസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദ്ദിച്ച രണ്ട് പേരെ പനമരം പോലീസ് അറസ്റ്റ്ചെയ്തു. പനമരം ചെറുകാട്ടൂർ സ്വദേശികളായവാലുപൊയിൽ വി.അഷ്റഫ് (43), സ്വപ്‌ന നിവാസ് എം.കെ.ന്യൂമാൻ (40) എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയെഇടിച്ചിട്ടുംബസ്നിർത്താതെ പോയെന്ന്ആരോപിച്ച്ഇവർകാറുമായിബസ്സിനെപിൻതുടർന്ന്ഡ്രൈവറെമർദിച്ചെന്നാണ് പരാതി. ബസ് ഡ്രൈവർ പ്രശാന്ത് കുമാറിന്റെപരാതി പ്രകാരം കൃത്യനിർവ്വഹണംതടസ്സപ്പെടുത്തിയതിനും,സംഘം ചേർന്ന്മർദിച്ചതിനുംഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.പനമരം പോലീസ് ഇൻസ്പെക്‌ടർ വി.സിജിത്ത്,സബ് ഇൻസ്പെക്‌ടർദാമോദരൻഎൻ.കെ എന്നിവരാണ്പ്രതികളെ അറസ്റ്റ് ചെയ്‌തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *