വികസിത ഭാരതസങ്കല്പ് യാത്രയിൽ പങ്കെടുക്കുന്ന തിരഞ്ഞെടുത്ത പദ്ധതി ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിച്ചു

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വികസിത ഭാരതസങ്കല്പ് യാത്രയിൽ പങ്കെടുക്കുന്ന തിരഞ്ഞെടുത്ത പദ്ധതി ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിച്ചു. വയനാട്ടിൽ പര്യടനം തുടരുന്ന വികസിത ഭാരത് സങ്കല്പ് യാത്രയിലാണ് പ്രധാനമന്ത്രിയുടെ തത്സമയ സംവാദം പ്രദർശിപ്പിച്ചത്.വികസിത ഭാരത് സങ്കല്പ് യാത്ര കൂടുതൽ വലിയ വികസന ത്തിനുള്ള നാന്ദി കുറിക്കലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.പൂതാടി പഞ്ചായത്തിലെ യാത്ര കേണിച്ചിറയിൽ പഞ്ചായത്ത് അംഗം പ്രകാശൻ ഉദ്ഘാടനം ചെയ്തു.കേന്ദ്ര ഗവൺമെൻ്റ് നടപ്പാക്കുന്ന വികസന പദ്ധതികളെക്കുറിച്ച് ഗ്രാമീണ തലത്തിൽ വേണ്ടത്ര അറിവ് ഇല്ലാത്ത സാഹചര്യത്തി ലാണ് സങ്കല്പ് യാത്ര പ്രസക്ത മാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.കാനറ ബാങ്ക് കണ്ണൂർ ഡിവിഷണൽ മാനേജർ മതിവണ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ മിനി ശശി, സ്മിത സജി, വിവിധ ബോർഡ് അംഗങ്ങളായ സദാ നന്ദൻ,ഇ.പി.ശിവദാസൻ, ഉണ്ണിക്കൃഷ്ണൻ, നബാർഡ് എ ജി എംജിഷ, കേരള ഗ്രാമീണ ബാങ്ക് ചീഫ് മാനേജർ രാജേഷ്, കാനറ ബാങ്ക് മാനേജർ അഖിൽ തുടങ്ങിയവർ ആശംസ കളർപ്പിച്ചു.കൃഷി വിജ്ഞാൻകേന്ദ്ര, ഫാക്ട്, ജില്ലാവ്യവസായ കേന്ദ്രം, ബി പി സി എൽ, തപാൽ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ വിവിധ പദ്ധതികളും സേവനങ്ങ ളും ചടങ്ങിൽ വിശദീക രിച്ചു.പ്രധാനമന്ത്രി ഉജ്വൽ യോജനയിൽ അംഗങ്ങ ളായവർക്ക് സൗജന്യ പാചക വാതക കണ ക്ഷൻ നൽകി. വിവിധ പദ്ധതികളിൽ അംഗ ങ്ങളാകുന്നതിനുംഅവസരമൊരുക്കി.പദ്ധതി ഗുണഭോക്താ ക്കൾ അനുഭവങ്ങൾ പങ്കു വച്ചു.മികച്ച കർഷകകൂട്ടായ്മപ്രതിനിധികളെയും കർഷകരേയും , ദേശീയ സോഫ്ട് ബോളിൽ വിജയികളായവരേയും ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *