ബത്തേരി: വാകേരി മുടകെല്ലി കുടല്ലർ മരോട്ടിതറപ്പിൽ പ്രജിഷ് എന്ന യുവകർഷകൻ സ്വന്തം കൃഷിയിടത്തിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ നരഭേജിയായ കടുവയെ എത്രയും പെട്ടന്ന് വെടി വെച്ച് കൊല്ലണമെന്ന് സിപിഐ ജില്ലാ സെക്രട്ടരി ഇ.ജെ ബാബു ആവശ്യപ്പെട്ടു.പ്രദേശത്ത് മാസങ്ങളായി വന്യമൃഗങ്ങൾ ഭീതി പടർത്തുകയാണ്. പ്രജീഷിൻ്റെ കുടുംബത്തിന് അർഹമായ നഷ്ട പരിഹാരം നൽകണമെന്നും ജില്ലയിൽ ഈ വർഷം കടുവയുടെ ആക്രമണത്തിൽ ‘ജീവൻ വെടിയുന്ന രണ്ടാമത്തെ കർഷകനാന്ന് പ്രജീഷ്. കർഷകന് സ്വന്തം കൃഷിയിടത്തിൽ പോലും ജോലി ചെയ്യുവാൻ കഴിയത്തസാഹജര്യമാണ് ജില്ലയിലുള്ളത്. വന്യമൃഗ ശല്യത്തിന് പരിഹാരം കാണുമെന്ന് പറയുന്നത് അല്ലതെ നടപടിയില്ലന്നും മനുഷ്യർക്ക് നേരെയുണ്ടക്കുന്ന വനുമൃഗ ആക്രമത്തിന് എതിരെ ശക്തമായ നടപടി സ്വീകരിക്കത്ത വനംവകുപ്പ് ഉദ്യോuസ്ഥർക്ക് എതിരെ കൊല്ല കുറ്റത്തിന് കേസ് എടുക്കണമെന്നും അടിയന്തര നടപടിക്ക് ഉന്നത ഉദ്യേഗസ്ഥൻ്റെ ഉത്തരവിന് കാത്ത് നിന്ന് ജനങ്ങളുടെ ജീവന് ഭീഷണിയുർത്തരുതെന്നും ഇ ജെ ബാബു ആവശ്യപ്പെട്ടു..വന്യമൃഗശല്യം കൊണ്ട് എന്ത് ചെയ്യാണമെന്ന് അറിയാതെ നട്ടം തിരിയുകയാണ് പൊതുജനം. വനം വകുപ്പിന് പോലും മറുപടിയില്ല. വനം വകുപ്പിൻ്റ അടിയന്തരമായ ഇടപ്പെടൽ ഉണ്ടയില്ലങ്കിൽ ശക്തമായ പ്രതിഷേധം ഉയരുമെന്നും ഇ.ജെ ബാബു പറഞ്ഞു.|