തിരു: പട്ടികജാതി പട്ടികവര്‍ഗ്ഗ വിഷയങ്ങളിലെ മികച്ച റിപ്പോര്‍ട്ടുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 2023 ലെ ഡോ. ബി.ആര്‍ അംബേദ്ക്കര്‍ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ മന്ത്രി കെ രാധാകൃഷ്ണൻ അവാർഡ് സമ്മാനിച്ചു. ആന്റണി രാജു അധ്യക്ഷനായി.
അച്ചടി മാധ്യമങ്ങളില്‍ “അറിയപ്പെടാത്തൊരു വംശഹത്യ” എന്ന ലേഖന പരമ്പര തയ്യാറാക്കിയ മാതൃഭൂമി വയനാട് സ്റ്റാഫ് കറസ്പോണ്‍ന്റ് നീനു മോഹനാണ് അവാര്‍ഡ്. മംഗളം സീനിയര്‍ റിപ്പോര്‍ട്ടര്‍ പി.വി. നിസാര്‍ തയ്യാറാക്കിയ “ചോലനായിക ശോകനായിക” പരമ്പര ജൂറിയുടെ പ്രത്യേക പരാമര്‍ശനത്തിന് അര്‍ഹമായി.
ദൃശ്യ മാധ്യമങ്ങളില്‍ ട്രൂ കോപ്പി തിങ്ക് മാഗസിനിലെ മുഹമ്മദ് ഷഫീഖിന്റെ “തൊഗാരി” എന്ന ഡെക്യൂമെന്ററി അവാര്‍ഡിന് അര്‍ഹമായി. വയനാട് വിഷനില്‍ വി.കെ രഘുനാഥ് തയ്യാറാക്കിയ “ഒരു റാവുളന്റെ ജീവിത പുസ്തകം” ദ്യശ്യ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി.
ശ്രവ്യ വിഭാഗത്തില്‍ കമ്മ്യൂണിറ്റി റേഡിയോയില്‍ പൂര്‍ണ്ണിമ കെ. തയ്യാറാക്കിയ “തുടിച്ചെത്തം ഊരുവെട്ടം” അവാര്‍ഡ് നേടി. ജൂറി അംഗം കെ പി രവീന്ദ്രനാഥ്, പട്ടികജാതി വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ, അവാർഡ് ജേതാക്കളായ നീനു മോഹൻ, പൂർണിമ മോഹൻ എന്നിവർ സംസാരിച്ചു.