മധുവനം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ട്രേഡ് മാർക്ക് പ്രകാശനം ചെയ്തു.വയനാടിന്റെ സന്തോഷം എന്നർത്ഥം വരുന്ന ഡിലീസിയ വേ എന്ന ഇറ്റാലിയൻ വാക്കാണ് പൂപ്പൊലി വേദിയിൽ വെച്ച് കേരള സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദ് ട്രേഡ് മാർക്കായി പ്രകാശനം ചെയ്തത്. വയനാട് ജില്ലയിലെ മാനന്തവാടി ബ്ലോക്കിൽ ആറ് പഞ്ചായത്തുകളിലായി 2021 ൽ കേന്ദ്ര സർക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരം പ്രവർത്തനമാരംഭിച്ച മധുവനം പിഎഫ്ഒ വളർച്ചയുടെ മറ്റൊരു സുപ്രധാന നാഴികക്കല്ല് പിന്നിടുന്നതിന്റെ ഭാഗമായാണ് ആകർഷണീയമായ ലോഗോ ഉൾപ്പെടുന്ന ഒരു വ്യാപാര മുദ്ര ( ട്രേഡ് മാർക്ക് ) രജിസ്റ്റർ ചെയ്ത് പ്രകാശനം ചെയ്തത്. വരും നാളുകളിൽ വയനാടിന്റെ തനതു ഉത്പന്നങ്ങളുമായി മധു വനം കർഷക കൂട്ടായ്മ വിദേശ വിപണിയിലും ഓൺലൈൻ വ്യാപാര മേഖലയിലും നിറ സാന്നിധ്യമായി മാറും. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെയും മാർഗ്ഗ നിർദ്ദേശങ്ങൾ പ്രകാരവുമാണ് ഈ കർഷക പ്രസ്ഥാനം പ്രവർത്തിക്കുന്നത്. കേരളത്തിലെ സാമൂഹിക രംഗത്ത് മുൻ നിരയിൽ തിളങ്ങി നിൽക്കുന്ന പീരുമേട് ഡവലപ്മെന്റ് സൊസൈറ്റി (പി ഡിസ്) ശക്തമായ പിൻബലത്തിലാണ് മധു വനം പിഎഫ്ഒ യുടെ വളർച്ച .
നിലവിൽ അഞ്ഞൂറിൽ പരം ഓഹരി ഉടമകളും രണ്ടായിരത്തിലേറെ അംഗങ്ങളുമുള്ള മധുവനംപിഎഫ്ഒ ജില്ലയിലെ ഏറ്റവും മികച്ചതും, മാതൃകാ പരമായ പ്രവർത്തനം കാഴ്ച വെച്ച ഒരു കാർഷിക പ്രസ്ഥാനമായി വളർന്നു കഴിഞ്ഞു. കാപ്പി ക്കുരു, കുരുമുളക്, മഞ്ഞൾ എന്നീ കാർഷിക ഉത്പന്നങ്ങൾ വിപണി വിലയേക്കാൾ ഉയർന്ന വിലക്ക് പിഎഫ്ഒ സംഭരിക്കുന്നുണ്ട്