മാനന്തവാടി : മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനിപ്പള്ളയിൽ പരിശുദ്ധ ദൈവമാതാവിൻ്റെയും , പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ പാത്രിയർക്കീസ് ബാവായുടെയും ഓർമ്മപ്പെരുന്നാൾ തുടങ്ങി. വികാരി ഫാ.ബേബി പൗലോസ് ഓലിക്കൽ കൊടി ഉയർത്തി. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് ദൈവാലയത്തിൻ്റെ നവീകരിച്ച ഓഫീസ് കൂദാശ നിർ വഹിച്ചു . കാക്കഞ്ചേരിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിലുള്ള കുരിശിൻതൊട്ടിയിൽ സന്ധ്യാ പ്രാർത്ഥന , മദ്ധ്യസ്ഥ പ്രാർത്ഥന , ആശീർവ്വാദം , നേർച്ചഭക്ഷണം എന്നിവ നടന്നു. ഡോ. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത വചന സന്ദേശം നൽകി. ഫാ. വർഗീസ് താഴത്തെകുടി, ഫാ. ജോർജ് നെടുന്തള്ളി, ഫാ. എൽദൊ കൂരൻതാഴത്ത് പറമ്പിൽ, ഫാ. ബേസിൽ കൊളവിക്കുടിലിൽ എന്നിവർ സഹകാർമികത്വം വഹിച്ചു. മാനന്തവാടിയിൽ മലയോര ഹൈവേയുടെ പ്രവൃത്തി നടന്ന് വരുന്നതിനാൽ ഗതാഗത തടസ്സം ഒഴിവാക്കാനായി നഗര പ്രദക്ഷിണം ഒഴിവാക്കി. നാളെ (13 ന് ) അഞ്ചിന്മേൽ കുർബാനയും മദ്ധ്യസ്ഥപ്രാർത്ഥനയും പ്രദക്ഷിണവും , ആശീർവ്വാദവും നേർച്ച ഭക്ഷണവും ഉണ്ടാകും. 14 ന് കുർബ്ബാനയ്ക്ക് ശേഷം കൊടിയിറക്കും.