സാന്ത്വന ദിനാചരണത്തിൻ്റെ ഭാഗമായി മെഡിക്കൽ കോളേജ് സെക്കണ്ടറി പാലിയേറ്റീവുമായി സഹകരിച്ച് കൊണ്ട് പാലിയേറ്റീവ് രോഗികളുടെ സംഗമവും
മാനന്തവാടി പ്രസ് ക്ലബ്ബ് സെക്കണ്ടറി പാലിയേറ്റീവിന് നൽകുന്ന ആംബുലൻസിൻ്റ താക്കോൽ കൈമാറ്റവും ഈ മാസം 15 ന് ന്യൂമാൻസ് കോളേജ് ആഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽഅറിയിച്ചു.തിങ്കളാഴ്ച രാവിലെ 9 മണി മുതൽ രോഗികളുടെ സംഗമം ആരംഭിക്കും മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ.രത്ന വല്ലി ഉൽഘാടനം ചെയ്യും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങിൽ റവന്യൂ ഭവന വകുപ്പ് മന്ത്രി കെ.രാജൻ ആംബുലൻസിൻ്റെ താക്കോൽ കൈമാറും. ജില്ല മെഡിക്കൽ ഓഫീസർ ഡോ.പി.ദിനിഷ് താക്കോൽ ഏറ്റു വാങ്ങും. മാധ്യമ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് അംഗത്വ വിതരണം ഒ.ആർ.കേളു എം.എൽ.എ.നിർവ്വഹിക്കും.ചടങ്ങിൽ രോഗികൾക്കുള്ള കിറ്റ് വിതരണം, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കലും നടക്കും ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കും.വാർത്ത സമ്മേളനത്തിൽ പ്രസ്സ് ക്ലബ്ബ് പ്രസി.അരുൺ വിൻസെൻ്റ് സെക്രട്ടറി സുരേഷ് തലപ്പുഴ ട്രഷറർ അശോകൻ ഒഴക്കോടി മെഡിക്കൽ കോളേജ് ആർ.എം.ഒ.അർജുൻ ജോസ്, പാലിയേറ്റീവ് പ്രസി.ഷാജൻ ജോസ് സെക്രട്ടറി വിപിൻ വേണുഗോപാൽ എന്നിവർ പങ്കെടുത്തു.