മിസ്റ്റർ വയനാട് ആയി പോലീസ് കരുത്ത് ; സുമേഷിന് ജില്ലാ പോലീസിന്റെ ആദരം

കൽപ്പറ്റ: ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ മിസ്റ്റർ വയനാട് ആയി തെരഞ്ഞെടുക്കപ്പെട്ട വി.വി. സുമേഷിനെ വയനാട് ജില്ലാ പോലീസ് മേധാവി പദം സിങ്ആദരിച്ചു. ബത്തേരിയിൽ കേരള അത്‌ലറ്റ് ഫിസിക്ക് അല്യൻസ് സംഘടിപ്പിച്ച ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിലാണ് 90 കിലോഗ്രാം സീനിയർ വിഭാഗത്തിൽസുമേഷ് സ്വർണമെഡൽ നേടിയത്. . വയനാട് ജില്ലാ പോലീസിന് കീഴിലെ ടൂറിസം പോലീസിൽ സീനിയർ സിവിൽ പോലീസ് ഓഫീസറായി സേവനം അനുഷ്ടിച്ചു വരുന്ന സുമേഷ് വൈത്തിരി സ്വദേശിയാണ്.

Leave a Reply

Your email address will not be published. Required fields are marked *