വയനാട്ടിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ കല്ലോടി സെൻറ്ജോർജ് ഫൊറോനാ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി. 11നാൾ നീണ്ടുനിൽക്കുന്ന തിരുനാളിൻ്റെ പ്രധാന ദിനങ്ങൾ ഫെബ്രുവരി 9, 10, 11 തീയതികളിലാണ്.തിരുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാ. സജി കോട്ടായിൽ കൊടിയേറ്റി. എല്ലാ ദിവസങ്ങളിലും
വൈകുന്നേരം 4 മണി മുതൽ തിരുനാളിനോടനുബന്ധിച്ച് കുടുംബദിനം, രോഗശാന്തി ദിനം, കർഷക ദിനം, ശിശുദിനം, ഇടവക ദിനം, സമർപ്പിത ദിനം, ദിവ്യകാരുണ്യ ദിനം,സംഘടനദിനം, തുടങ്ങിയദിനാചരണവുംപ്രത്യേക തിരുനാൾ- കുർബ്ബാനയും, നൊവേ
നയും ഉണ്ടായിരിക്കും. ഫെബ്രുവരി 9, 10,11തീയതികളിൽആണ്പ്രധാന തിരുനാൾദിനമായിആഘോഷിക്കുന്നത്.ഈദിവസങ്ങളിൽമാനന്തവാടിയിൽ നിന്നുംകല്ലോടിക്ക്സ്പെഷ്യൽ
കെ.എസ്.ആർ.ടി.സി ബസ് സർവീ
സ്ഉണ്ടായിരിക്കുന്നതായിരിക്കും.
ഫെബ്രുവരി 10ന് തിരുനാൾ ദിനത്തിൽ ആഘോഷപൂർവ്വമായ ദിവ്യബലിയും തുടർന്ന് വൈകീട്ട് 6.30ന് പുളിഞ്ഞാമ്പറ്റ കപ്പേളയിലേക്ക്തിരുനാൾ പ്രദക്ഷിണം നടക്കും രാത്രി 9.15ന് ആകാശ വിസ്മയവും നടക്കും. പ്രധാന തിരുനാൾ ദിനമായ 11 ന് ആഘോഷമായ റാസ കുർബാനയും തുടർന്ന് തിരുനാൾ പ്രദക്ഷിണവും നേർച്ച ഭക്ഷണതോടും കൂടി തിരുനാൾ സമാപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഫാ സജി കോട്ടായിൽ ‘ഫാ അഖിൽ ഉപ്പു വീട്ടിൽ, സാബു ചക്കാലക്കുടി , ജോൺസൻ ആർപ്പാടത്ത് സജിപാലയ്ക്ക പുത്തൻപുര , ജോൺസൻ ചെറുപ്ലാവിൽ എന്നിവർ പറഞ്ഞു