പുല്‍പ്പള്ളി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സ്ഥാപക ദിനം ജൂണ്‍ 25 ന് പുല്‍പ്പള്ളി സുബുലുല്‍ ഹുദാ മദ്‌റസയില്‍ ആചരിച്ചു. മഹല്ല് അങ്കണത്തില്‍ മഹല്ല് പ്രസിഡണ്ട് കെ ബി മുഹമ്മദ് ഫൈസി പതാക ഉയര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു. മഹല്ല് ഖത്തീബ് ഷമീര്‍ റഹ്മാനി സമസ്തയെ പരിചയപ്പെടുത്തി പ്രാര്‍ത്ഥനാ സംഗമം നടത്തി. യോഗത്തില്‍ പിടിഎ ജനറല്‍ സെക്രട്ടറി ഷഫീഖ് പ്ലാവിള സ്വാഗതം പറഞ്ഞു പിടിഎ പ്രസിഡന്റ് ടിഎം ഷമീര്‍ അധ്യക്ഷത വഹിച്ചു. മഹല്ല് ജനറല്‍ സെക്രട്ടറി സലാം ഒ.കെ., മഹല്ല് മുന്‍ സെക്രട്ടറി എം എ സിദ്ദീഖ് മഖ്ദൂമി, മുന്‍ പ്രസിഡന്റ് കെ.എച്ച്. അബ്ദുറഹ്മാന്‍, സ്വദര്‍ മുഅല്ലീം സുലൈമാന്‍ ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു. ട്രഷറര്‍ സിദ്ദീഖ് ഒ.കെ. നന്ദി പറഞ്ഞു.