കൊച്ചി: പ്രായമായവരുടെ പരിചരണത്തില്‍ ഏറെ ശ്രദ്ധ പതിപ്പിക്കേണ്ട കാലഘട്ടത്തിലൂടെ സമൂഹം കടന്നുപോകുന്ന സാഹചര്യത്തില്‍ പാലിയേറ്റീവ് കെയറിന് രാജ്യത്ത് നിര്‍ണായക പ്രാധാന്യമുണ്ടെന്ന് അതുല്യ സീനിയര്‍ കെയറിന്റെ സ്ഥാപകനും സിഇഒയുമായ ജി. ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.
രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാധ്യമായ ഏറ്റവും മികച്ച പരിചരണം നല്‍കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി രോഗികളെ സമഗ്രമായി പരിചരിക്കുന്ന ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ഒരു സംഘമാണ് അതുല്യ സീനിയര്‍ കെയര്‍. വയോജനങ്ങള്‍ക്കായി സാന്ത്വന പരിചരണ സേവനങ്ങള്‍ നല്‍കുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ സമഗ്ര സീനിയര്‍ കെയര്‍ സെന്റര്‍ ആണ് അതുല്യ. രാജ്യത്ത ജനസംഖ്യയില്‍ മുതിര്‍ന്ന ആളുകളുടെ പരിചരണത്തിന്റെ ആവശ്യകത കൂടിവരികയാണ്. ഗുരുതരമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന വ്യക്തികള്‍ക്ക് വേദനയില്‍ നിന്നും മറ്റ് വിഷമകരമായ അവസ്ഥകളില്‍ നിന്നും ആശ്വാസം നല്‍കുന്ന ഒരു പ്രത്യേക പരിചരണ രീതിയാണ് പാലിയേറ്റീവ് കെയര്‍. എന്നിരുന്നാലും രാജ്യത്ത് ആവശ്യമായ പാലിയേറ്റീവ് കെയര്‍ സേവനങ്ങളുടെ അഭാവം ഒരു വെല്ലുവിളിയായി തന്നെ തുടരുന്നു.
പ്രത്യേക പരിചരണവും നിരന്തരമായ നിരീക്ഷണവും പിന്തുണയും ഈ വിഭാഗക്കാര്‍ക്ക് ആവശ്യമാണ്. രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കൂടുതല്‍ ആശ്വാസവും മാനസികമായ പിന്തുണയും ഉറപ്പുവരുത്തുന്നതിന് ഇവ ഏറെ സഹായമാകും.
‘മുതിര്‍ന്ന ആളുകളുടെ പരിചരണത്തിനുള്ള ഒരു നിര്‍ണായക മേഖലയാണ് പാലിയേറ്റീവ് കെയറെന്നും ഞങ്ങളുടെ രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സാധ്യമായ ഏറ്റവും മികച്ച പരിചരണം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ജി. ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.
അതുല്യയുടെ പാലിയേറ്റീവ് കെയര്‍ ഒരു നൂതന മെഡിക്കല്‍ കെയര്‍ സൗകര്യമാണ്. അത് വിട്ടുമാറാത്ത രോഗവുമായി ബന്ധപ്പെട്ട വേദനയും ഉത്കണ്ഠയും ഒഴിവാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രത്യേകിച്ച് ജീവിതാവസാനത്തില്‍ എത്തുന്നവര്‍ക്ക്. രോഗനിര്‍ണയമോ രോഗത്തിന്റെ ഘട്ടമോ പരിഗണിക്കാതെ അതുല്യയിലെ പാലിയേറ്റീവ് കെയര്‍ ടീം രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അവരുടെ മൂല്യങ്ങളും വിശ്വാസങ്ങളും കണക്കിലെടുത്ത് മികച്ച ജീവിത നിലവാരവും സംതൃപ്തിയും വാഗ്ദാനം ചെയ്യുന്നു.
രോഗങ്ങള്‍ മൂലമുണ്ടാകുന്ന വേദനയും ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളും നേരത്തെ കണ്ടെത്തി അവയെപ്പറ്റി പഠിച്ച്, സമഗ്രമായി വിലയിരുത്തി ആവശ്യമായ ചികിത്സയും പരിചരണവും ഉറപ്പുവരുത്തുകയാണ് അതുല്യ ചെയ്യുന്നത്.