കണിയാമ്പറ്റ: കൂടോത്തുമ്മേല്‍ – ചീക്കല്ലൂര്‍-പനമരം റൂട്ടില്‍ ബസ് സര്‍വീസ് ആരംഭിക്കണമെന്ന് യോഗക്ഷേമസഭ ചീക്കല്ലൂര്‍ ഉപസഭ പൊതുയോഗം അധികൃതരോട് അഭ്യര്‍ത്ഥിച്ചു. ഈ റോഡ് ഗതാഗതയോഗ്യമാക്കിയിട്ട് രണ്ട് വര്‍ഷത്തിലധികമായി. മുമ്പ് ഇതുവഴി ബസ് സര്‍വീസ് ഉണ്ടായിരുന്നു. റോഡിന്റെ ശോച്യാവസ്ഥ കാരണം സര്‍വീസ് നിറുത്തിവെക്കുകയായിരുന്നു. ചീക്കല്ലൂര്‍ അംഗന്‍വാടിയോടനുബന്ധിച്ച് ലഭ്യമായ സ്ഥലത്ത് വയോജന വിശ്രമ കേന്ദ്രം സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ഉപസഭാംഗം മാടമന വിഷ്ണുനമ്പൂതിരിയുടെ വേര്‍പാടില്‍ യോഗം അനുശോചിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ മേക്കാട് ശങ്കരന്‍ നമ്പൂതിരി അനുമോദിച്ചു. ഉപസഭ പ്രസിഡന്റ് പെരിങ്ങോട് ജയകൃഷ്ണന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ഈശ്വരന്‍ മാടമന ഉല്‍ഘാടനം നിര്‍വ്വഹിച്ചു.ജില്ലാ സെക്രട്ടറി മരങ്ങാട് കേശവന്‍നമ്പൂതിരി, ശോഭനകുമാരി മാടമന, തങ്കമണി മരങ്ങാട് എന്നിവര്‍ പ്രസംഗിച്ചു. ഉപസഭ സെക്രട്ടറി പതിയില്ലം കൃഷ്ണന്‍ നമ്പൂതിരി റിപ്പോര്‍ട്ടും, ട്രഷറര്‍ വാമല്ലൂര്‍ കൃഷ്ണന്‍ നമ്പൂതിരി വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.