കമ്പളക്കാട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അന്‍സാരിയ സ്വദര്‍ മുഅല്ലിം സി. പി ഹാരിസ് ബാഖവിയെ അന്‍സാരിയ മാനേജ്‌മെന്റും സ്റ്റാഫ് കൗണ്‍സിലും അനുമോദിച്ചു .പ്രസിഡണ്ട് കെ .കെ അഹമ്മദ് ഹാജി ഉപഹാരം കൈമാറി. പി .സി ഇബ്രാഹിം ഹാജി, വി.പി ഷുക്കൂര്‍ ഹാജി, കെ മമ്മൂട്ടി മുസ്ലിയാര്‍, എസ് മുഹമ്മദ് ദാരിമി, കെ.കെ ഷാജി, കെ മുഹമ്മദ് കുട്ടി ഹസനി, കെ അബ്ദുറഹിമാന്‍ മൗലവി, കെ സാജിദ് വാഫി, അനസ് ദാരിമി, ഷംസുദ്ദീന്‍ വാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.