കെ.ബി. സി. ടി സൂപ്പർ സിക്സ് ഫുട്ബോൾ ടൂർണ്ണമെന്റ് ആരംഭിച്ചു

ചേനംകൊല്ലി : കെ. ബി. സി. ടി വായനശാല ആന്റ് ക്ലബ്ബ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുട്ടിൽ യൂണിറ്റുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രണ്ടാമത് “സൂപ്പർ സിക്സ് ഫുട്ബോൾ ടൂർണ്ണമെന്റ് ” ചേനംകൊല്ലി കെ. ബി. സി. ടി ഗ്രൗണ്ടിൽ കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുട്ടിൽ യൂണിറ്റ് ജനറൽ സെക്രട്ടറി റഫീഖ് അനുഗ്രഹ അധ്യക്ഷത വഹിച്ചു. മിസ്റ്റർ വയനാട് ഗോൾഡ് മെഡൽ ജേതാവ് പി
ടി. കോയയ്ക്ക് മുട്ടിൽ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ എം. കെ. ആലി ഉപഹാരം സമർപ്പിച്ചു. മുട്ടിൽ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ പി. എം. സന്തോഷ്‌ കുമാർ, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടിവ് അംഗം എ. കെ. മത്തായി,എം. ഷഫീഖ്, മുഹമ്മദ്‌ ആസിഫ്, അൻവർ സാദിഖ്‌, സഫ്ത്തർഅലി,എന്നിവർ സംസാരിച്ചു. കെ. ബി. സി. ടി പ്രസിഡന്റ് സി. എം. സുമേഷ് സ്വാഗതവും, സെക്രട്ടറി കെ. ഫിനോസ് കമാൽ നന്ദിയും പറഞ്ഞു.പന്ത്രണ്ട് ടീമുകൾ ആണ് ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *