മാനന്തവാടി: കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക അവഗണനക്കിടയിലും വയനാടിനെ പരിഗണിച്ച് ആണ് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ഇപ്പോള്‍ നടന്നു വരുന്ന പദ്ധതികള്‍ക്ക് പുറമെ ഈ സാമ്പത്തിക വര്‍ഷം ജില്ലക്ക് 75 കോടി രൂപ കൂടി അനുവദിച്ചത് ജില്ലയോടുള്ള സര്‍ക്കാരിന്റെ പരിഗണനക്ക് ഉദാഹരണമാണ്. ടൂറിസം മേഖലക്ക് സംസ്ഥാനത്താകെ ബജറ്റില്‍ നല്‍കിയ വലിയ സഹായം വയനാടിനും ഗുണപ്രദമാകും. മനുഷ്യ വന്യ ജീവി സംഘര്‍ഷ ലഘൂകരണത്തിനായി കഴിഞ്ഞ തവണത്തെ ബജറ്റ് വിഹിതത്തേക്കാള്‍ ഉയര്‍ത്തി 48.85 കോടി രൂപ അനുവദിച്ചതും പ്രശംസനീയമാണ്.
മാനന്തവാടി നിയോജക മണ്ഡലത്തില്‍ മാത്രം നാല് ഗവ: എല്‍.പി. സ്‌കൂളുകള്‍ക്ക് നാല് കോടി രൂപയും , മെഡിക്കല്‍ കോളേജ് റോഡിന് 2 കോടി രൂപയും , കാട്ടിക്കുളം മുള്ളന്‍ കൊല്ലി ഓലഞ്ചേരി റോഡിന് 3 കോടി രൂപയും, തലപ്പുഴ ചിറക്കര മൂന്ന് റോഡ് നവീകരണത്തിന് ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ അവഗണന തുടരുമ്പോഴും കേരളത്തിന്റെ വികസനത്തിന് വേണ്ടി നിശ്ചയ ദാര്‍ഢ്യത്തോടെ അവതരിപ്പിച്ച ബജറ്റാണ് നിയമസഭയില്‍ അവതരിപ്പിച്ചത്