മാനന്തവാടി:വയനാട് മെഡിക്കല്‍ കോളേജിലെ പുതിയ ബ്ലോക്കില്‍ കിടത്തി ചികിത്സ ആരംഭിച്ചു. മള്‍ട്ടി പര്‍പ്പസ് ബില്‍ഡിംങ്ങിലെ മൂന്ന്, നാല് ബ്ലോക്കുകളിലാണ് ആദ്യഘട്ട പ്രവര്‍ത്തനം തുടങ്ങിയത്. ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ശ്വാസകോശം, മാനസീകം, ത്വക്ക് , സിക്കിള്‍ സെല്‍ , ടിബി രോഗികള്‍ എന്നിവയില്‍ കിടത്തി ചികിത്സയിലുള്ള രോഗികളാണ് ആദ്യഘട്ടത്തില്‍ പുതിയ ബ്ലോക്കിലേക്ക് മാറ്റിയത്. മൂന്നാം ബ്ലോക്കില്‍ പുരുഷന്‍മാരും, നാലാം ബ്ലോക്കില്‍ സ്ത്രീകളുമാണ് ഉള്ളത്. ഇതോടൊപ്പം തന്നെ ഈ നിലകളിലേക്ക് രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കുമായി നാല് ലിഫ്റ്റും പ്രവര്‍ത്തിപ്പിച്ചു. ഘട്ടം ഘട്ടമായി കൂടുതല്‍ വിഭാഗത്തില്‍പ്പെട്ട രോഗികളെ ഇവിടെ പ്രവേശിപ്പിക്കും.നിലവില്‍ പഴയ ഫര്‍ണിച്ചര്‍ ഉപയോഗപ്പെടുത്തിയാണ് ഇവിടെ രോഗികളെ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളേജിന്റെ പുതിയ ബ്ലോക്കിലും കാത്ത് ലാബിലും ഒ ആര്‍ കേളു എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2.67 കോടി മടക്കി ഫര്‍ണിച്ചറും മറ്റു അനുബന്ധ മെഡിക്കല്‍ ഉപകരണങ്ങളും മറ്റു സൗകര്യങ്ങള്‍ക്കുമായി നിലവില്‍ തുക അനുവദിച്ചിട്ടുണ്ട്. ഫര്‍ണിച്ചര്‍ അനുബന്ധ സൗകര്യങ്ങളും എത്തുന്നതോടെ ഈ ബ്ലോക്കില്‍ കൂടുതല്‍ സൗകര്യം ഒരുക്കാനും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കൂടുതല്‍ സേവനങ്ങളും, സൗകര്യവും ലഭിക്കും.