പുൽപ്പള്ളി: ജീവിതത്തിലെ ഹീറോകൾ നമ്മുടെ രക്ഷിതാക്കളായിരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ. പുൽപ്പള്ളി വിജയ ഹയർസെക്കൻഡറി സ്‌കൂളിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂൾ കോളേജ് വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി നടത്തിയ കരുതാം കൗമാരം പദ്ധതിയുടെ ഭാഗമായി നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ കഷ്‌ടപ്പെട്ട് നമ്മളെ വളർത്തി വലുതാക്കിയതും പഠിക്കാനയക്കുന്നതുമെല്ലാം രക്ഷിതാക്കളാണ്. നമുക്ക് ഒരു പ്രശ്‌നം വന്നാൽ അത് ആദ്യം പങ്കുവെയ്ക്കേണ്ടത് അവരോടാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടർ ഡോ. രേണു രാജ് മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്റ് ടി.എസ്. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. മാന്ത്രികൻ ഗോപിനാഥ് മുതുകാട് ക്ലാസുകൾക്ക് നേതൃത്വം നൽകി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശോഭന സുകു, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതിയംഗം ഉഷ തമ്പി, ജില്ലാ പഞ്ചായത്തംഗം ബീന ജോസ്, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ശ്രീദേവി മുല്ലക്കൽ, ജോളി നരിതൂക്കിൽ, സ്‌കൂൾ മാനേജർ പി.സി. ചിത്ര, പ്രിൻസിപ്പൽ കെ.എസ്. സതി, പ്രഥമാധ്യാപിക ജി. ബിന്ദു, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ മണി പാമ്പനാൽ, അനിൽ സി.കുമാർ, ഉഷ ബേബി, ബാബു കണ്ടത്തിൻകര, സിന്ധു സാബു, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് മാത്യു മത്തായി ആതിര തുടങ്ങിയവർ സംസാരിച്ചു.