തീയിട്ടതെന്ന്സംശയം.രണ്ട്ഏക്കറോളം കൃഷിയടംകത്തി നശിച്ചു.  ലക്ഷങ്ങളുടെ നഷ്ടം

മുള്ളൻകൊല്ലി : മുള്ളൻകൊല്ലി പഞ്ചായത്തിലെ സീതാമൗണ്ടിൽ രണ്ടക്കറോളം തോട്ടത്തിലെ കൃഷികൾ കത്തി നശിച്ചു. പുൽപ്പളളി പിണക്കാട്ട് രാജേഷിൻ്റെ രണ്ടേക്കറോളം
സ്ഥലത്തെ കുരുമുളക് റബ്ബർ, എന്നിവയാണ് കത്തി നശിച്ചത്. ജലസേചനത്തിന് ഉപയോഗിക്കുന്ന പൈപ്പ്
ലൈനുകളും വെള്ളടാങ്കും കത്തിപ്പോയി. ഞായറാഴ്ച സന്ധ്യയോടെ തോട്ടത്തിൽ തീ ആളി പടരുന്നത് സമീപത്തെ വീട്ടുകാർ കണ്ടു. തീ അണക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. 6 ലക്ഷത്തോളം രൂപയുടെ നഷ്ട‌ം കണക്കാക്കുന്നു. ഒരേക്കറോളം സ്ഥലത്ത് 5 വർഷം പ്രായമുള്ള കുരുമുളക് കൊടികൾ പൂർണമായും
നശിച്ചു. 12 വർഷം പ്രായമുള്ള റബ്ബർ മരങ്ങളും കത്തി
നശിച്ചിട്ടുണ്ട്. തീയിട്ടതാണെന്നാണ് സംശയം. പുൽപ്പളളി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *