ലോകക്യാൻസർദിനാചരണത്തോടനുബന്ധിച്ച് ബോധവൽക്കരണ സെമിനാറും ക്വിസ്സും നടത്തി. ജില്ലാ ക്യാൻസർ സെൻ്റർ നല്ലൂർനാടും, ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയും, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തിയ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൻ പി. കല്യാണി അദ്ധ്യക്ഷത വഹിച്ചു. ഡിഎംഒ ദിനേഷ്. പി മുഖ്യപ്രഭാഷണം നടത്തി, ഡെപ്യൂട്ടി ഡി എം ഒ പ്രിയ സേനൻ ക്യാൻസർദിന സന്ദേശം നൽകി, ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി സുപ്രണ്ട് ഡോ. ആൻസി മേരി ജേക്കബ്, ആർദ്രം നോഡൽ ഓഫീസർഡോ. സുഷമ , ആർസിഎച്ച് ഓഫീസർഷിജിൻ ആളൂർ, സീനിയർ നേഴ്സിംഗ് ഓഫീസർ ആനീസ് മാത്യൂ
എന്നിവർ സംസാരിച്ചു.ഡോ രാജെഷ് ആർ ,ഡോ. കെ.ടി നസീബക്യാൻസർ ബോധവത്കരണ ക്ലാസ്സ് എടുത്തു.