ജില്ലയിലെ ക്ഷീര കര്‍ഷകരെ സഹായിക്കാന്‍ 1.80 കോടി രൂപയുടെ സബ്‌സിഡി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സബ്‌സിഡി വിതരണം ചെയ്യുന്നത്. തെനേരി സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ നടന്ന സബ്‌സിഡി വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. പ്രളയം, കോവിഡ് കാലത്ത് ജില്ലയെ സാമ്പത്തികമായി താങ്ങി നിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച മേഖലയാണ് ക്ഷീര കര്‍ഷക മേഖല. ജില്ലയിലെ കര്‍ഷകര്‍ക്ക് താങ്ങാവുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ജില്ലാ പഞ്ചായത്ത് സംഷാദ് മരക്കാര്‍ പറഞ്ഞു.വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഉഷ തമ്പി അധ്യക്ഷയായ പരിപാടിയില്‍ മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സീതാ വിജയന്‍, അമല്‍ ജോയ്, ബീന ജോസ്, കെ. വിജയന്‍, സിന്ധു ശ്രീധര്‍, മീനാക്ഷി രാമന്‍, ബിന്ദു പ്രകാശ്, ക്ഷീര വികസന ഓഫീസര്‍ ഫെബിന സി മാത്യു, ക്ഷീര സംഘം ഓഫീസര്‍ നൗഷാദ് ജമാല്‍, സൊസെറ്റി പ്രസിഡന്റുമാരായ പി.പി പൗലോസ്, ബെന്നി, ക്ഷീര സംഘം പ്രസിഡന്റ് പി ടി ഗോപാലക്കുറുപ്പ് എന്നിവര്‍ സംസാരിച്ചു.