വയനാട് കർഷകകുട്ടായ്മയുടെ നേതൃത്വത്തിൻ വിവിധ കർഷക സംഘടനകൾ കാട്ടിക്കുളത്ത് പ്രതിഷേധ പ്രകടനവും പോതുയോഗവും നടത്തി. വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാതെ മതിൽ കെട്ടി സുരക്ഷയോരുക്കുക, വന്യമൃഗത്താൽനാശനഷ്ടം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം വിതരണം ചെയ്യുക, നഷ്ടപരിഹാരത്തുക കാലാ നുസൃതമായി ഉയർത്തുക,കൊലയാളി ആനയെ വെടിവച്ചു കൊല്ലുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധപ്രകടനം നടത്തിയത്. കർഷക കൂട്ടായ്മജില്ലാ പ്രസിഡൻ്റ് ഇ.പി.ഫിലിപ്പ്കുട്ടി ഉദ്ഘാടനം ചെയ്തു.ജ്യോതിഷ് കെ ആർ അദ്ധ്യക്ഷത വഹിച്ചു.ജിനോജ് മാത്യൂ സജിജോൺ , ഹെലൻമാത്യൂ എന്നിവർ സംസാരിച്ചു