പാർലിമെൻറ് കാണാൻ ഇടത്പക്ഷം പാസ് എടുക്കേണ്ടി വരും. പി .ഇസ്മായിൽ

മാനന്തവാടി :ബി.ജെ പിയേക്കാളും വലിയ രീതിയിൽ രാഹുൽ വിരോധം വെച്ച് പുലർത്തുന്ന ഇടതുപക്ഷത്തിന് പാർലിമെൻറ് കാണാൻ പാസ് എടുക്കേണ്ട വിധമുള്ള തിരിച്ചടി ജനം നൽകുമെന്ന് യൂത്ത്ലീഗ് സംസ്ഥാന ട്രഷറർ പി . ഇസ്മായിൽ. യു ഡി വൈ എഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ രാഹുൽ വിത്ത് സ്ട്രീറ്റ് ക്യാമ്പയിൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പൗരത്വ പ്രക്ഷോഭകരുടെ പേരിൽ കേസ് ചുമത്തിയവർ എൻ ആർ സിയുടെ പേരിൽ വോട്ട് ചോദിക്കുന്ന ഇരട്ടത്താപ്പ് ജനകീയ കോടതി തിരിച്ചറിയും. ദേശീയ പദവിയും ചിഹ്നവും വീണ്ടെടുക്കാനും നിലനിർത്താനും വേണ്ടിയാണ് സി പി ഐയും സി പി എമ്മും മത്സരിക്കുന്നതെങ്കിൽ വിദ്വേഷ പ്രചാരകരിൽ നിന്നും ഇന്ത്യയെ വീണ്ടെടുക്കാനാണ് രാഹുൽ ഗാന്ധിയുടെ പോരാട്ടമെന്നും വയനാട്ടിൽ നടത്തുന്ന പ്രസംഗം ഇടത് നേതാക്കൾക്ക് ഗൂഡല്ലൂരിൽ നടത്താൻ പോലും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.യുഡിവൈഎഫ് നിയോജക മണ്ഡലം ചെയർമാൻ ഹാരിസ് കാട്ടിക്കുളം അധ്യക്ഷത വഹിച്ചു. ലോകസഭ തെരഞ്ഞെടുപ്പിൽ വയനാട് പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി രാഹുൽ ഗാന്ധിക്ക് വോട്ടഭ്യർത്ഥിച്ചും,രാഹുൽ ഗാന്ധിയും ഇന്ത്യ മുന്നണിയും രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന അഞ്ച് ന്യായ് പദ്ധതികളിൽ യുവാക്കൾക്ക് മുൻഗണന നൽകുന്ന യുവന്യായ് പദ്ധതിയെ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു കൊണ്ട് വയനാട് പാർലമെൻറ് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നടത്തുന്ന “വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കാം”എന്ന മുദ്രാവാക്യത്തിൽ സ്ട്രീറ്റ് വിത്ത് രാഹുൽ കാമ്പയിൻ നടത്തിയത്. മാനന്തവാടി ടൗണിലെ കച്ചവട സ്ഥാപനങ്ങൾ,പൊതുജനങ്ങൾ, വഴിയോര കച്ചവടക്കാർ തുടങ്ങിയവർക്ക് ലഘുലേഖ വിതരണം ചെയ്തു. യുവജനങ്ങൾക്ക് സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിനായി അയ്യായിരം കോടിയുടെ ഫണ്ട്,തൊഴിൽ കലണ്ടർ പ്രകാരം മുപ്പത് ലക്ഷം പുതിയ കേന്ദ്ര സർക്കാർ ജോലികൾ,വിദ്യാഭ്യാസമുള്ള മുഴുവൻ യുവജനങ്ങൾക്കും ഒരു മാസം എട്ടായിരത്തി അഞ്ഞൂറ് രൂപ നിരക്കിൽ പ്രതിവർഷം ഒരു ലക്ഷം രൂപയുടെ തൊഴിൽ പരിശീലനം,താൽക്കാലിക ജീവനക്കാർക്ക് മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷവും സാമൂഹിക സുരക്ഷയും ഉറപ്പാക്കും,ചോദ്യപേപ്പർ ചോർച്ച അവസാനിപ്പിക്കാൻ നിയമം കൊണ്ടുവരും തുടങ്ങിയവയാണ് യുവ ന്യായ് പദ്ധതിയിൽ രാജ്യത്തോട് ഇന്ത്യ മുന്നണി ഉറപ്പുനൽകുന്നത് .പരിപാടിക്ക് ജനറൽ കൺവീനർ അസീസ് വാളാട്,അനീഷ് ജേക്കബ്,ഷിഹാബ് മലബാർ,അജ്മൽ വെള്ളമുണ്ട,കുമാരി.എ.ബിജി,മനാഫ് ഉപ്പി,കബീർ മാനന്തവാടി,അഭന്യ ബിജു,മുസ്തഫ പാണ്ടിക്കടവ്,സി.എച്ച്.സുഹൈർ, റോബിൻ ഇലവുങ്കൽ,ഉനൈസ്ഒ.ടി,ഷംസിർ അരണപ്പാറ,ജിജോ വരയാൽ,നൗഫൽ വടകര,നൗഷാദ് തോൽപ്പെട്ടി,ജോബിൻ സെബാസ്റ്റ്യൻ,ഇസ്ഹാഖ് അഞ്ചുകുന്ന്,രാജേഷ് ആറുവാൾ, സിദ്ധിഖ് പിച്ചങ്ങോട്,അജൽ തോമസ്,സുഹൈൽ പി.കെ,ബിബിൻ ജോൺസൻ തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *