പാട്ടരുവിയിൽ ജയചന്ദ്രനും വാണി ജയറാമും

കൽപ്പറ്റ: പി. ജയചന്ദ്രനും വാണി ജയറാമും ആലപിച്ച് അനശ്വരമാക്കിയ അതി മനോഹര ഗാനങ്ങൾക്ക് പാട്ടരുവി പത്താം ലക്ക വേദിയിൽ പുനർജനി. കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയത്തിന്റെ പ്രതിമാസ പരിപാടികളിലൊന്നായ പാട്ടരുവി എം.പി. വീരേന്ദ്രകുമാർ ഹാളിൽ യുവ എഴുത്തുകാരി ഷീമ മഞ്ചാൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം സെക്രട്ടറി കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. പാട്ടരുവി ജന. കൺവീനർ എസ്.സി. ജോൺ, ഇ. ശേഖരൻ, പി.വി. വിജയൻ എന്നിവർ സംസാരിച്ചു. ഒ.സി. എമ്മാനുവൽ, പി.കെ. മനോജ്, കെ. ഗോപിനാഥ്, പി. പ്രേംജിത്ത്, കെ. പ്രദീപൻ, ഇ.ആർ. സ്മിത, കെ.എസ്. മുരളി തുടങ്ങിയവർ പി. ജയചന്ദ്രന്റേയും വാണി ജയറാമിന്റെയും ഗാനങ്ങൾ ആലപിച്ചു. പാട്ടരുവി പതിനൊന്നാം ലക്കം മെയ് അഞ്ചിനു 4.30 -ന് എം.പി. വീരേന്ദ്രകുമാർ ഹാളിൽ നടക്കും. മലയാള സിനിമാ മേഖലയ്ക്ക് നിസ്തുല സംഭാവനകൾ നൽകിയ എം.കെ. അർജുനൻ ഈണം നൽകിയ ഗാനങ്ങൾ വയനാടൻ ഗായകർ ആലപിക്കും.

Leave a Reply

Your email address will not be published. Required fields are marked *