വെള്ളമുണ്ട: കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരിക്കുന്ന അക്ഷരകൈരളി മാസികയുടെ പ്രത്യേക പരീക്ഷ പതിപ്പിന്റെ ജില്ലാ തല വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ, സാക്ഷര മിഷൻ ജില്ലാ കോർഡിനേറ്റർ പി.വി ശാസ്ത പ്രസാദ്, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം അബ്ദുള്ള കണിയാംകണ്ടി, നാസർ പി, ഗീത പി, ഷാജു മോൻ, നിഖില ഇ. ബി, ദീപ്തി എം. എസ് തുടങ്ങിയവർ സംസാരിച്ചു. തുല്യതാ പഠിതാക്കളുടെ സർഗാത്മക കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്ന മാസികയാണ് അക്ഷരകൈരളി. ഭാഷയെയും സംസ്കാരത്തെയും ആഴത്തിൽ അറിയുന്ന ലേഖനങ്ങളും പoനങ്ങളുമാണ് പ്രധാന ഉള്ളടക്കം. സാക്ഷരതാ മിഷൻ പഠിതാക്കളും പ്രവർത്തകരും എഴുതന്നതോടൊപ്പം പ്രമുഖരും പുതിയവരുമായ എഴുത്തുകാരും അക്ഷരകൈരളിയിൽ എഴുതാറുണ്ട്. മലയാള ഭാഷയിലെ ഏറ്റവും ജനകീയമായ അനൗപചാരിക വിദ്യാഭ്യാസ മാസിക എന്നാണ് അക്ഷരകൈരളി അറിയപ്പെടുന്നത്.