തിരുവനന്തപുരം: ഒമ്പതു ജില്ലകളിൽ തിങ്കളാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ തിങ്കളാഴ്ച മഞ്ഞ് അലോട്ട് പ്രഖ്യാപിച്ചു.കേരളതീരത്ത് തിങ്കളാഴ്ച രാത്രി 11:30 വരെ ‘കള്ളക്കടൽ’ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 13 വരെ കേരള – കർണാടക – ലക്ഷ്യദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം വിലക്കി.