ഓൾ കേരള ഡാൻസ് ടീച്ചേഴ്സ് ഓർഗനൈസേഷൻ വയനാട് ജില്ലാ സമ്മേളനവും വാർഷിക ആഘോഷവും നടത്തി

കൽപ്പറ്റ: ഓൾ കേരള ഡാൻസ് ടീച്ചേഴ്സ് ഓർഗനൈസേഷൻ വയനാട് ജില്ലാ സമ്മേളനവും വാർഷിക ആഘോഷവും കൽപ്പറ്റ ജിനചന്ദ്ര ഓഡിറ്റോറിയത്തിൽ പ്രശസ്ത നർത്തകൻ താള പ്രവീൺ വിദ്വാൻ മഞ്ജുനാഥ് എൻ. പുത്തൂർ നിർവഹിച്ചു. ഓൾ കേരള ഡാൻസ് ടീച്ചേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ശ്രീമതി നയൻതാര മഹാദേവൻ മുഖ്യ അതിഥിയായിരുന്നു. ജില്ലാ പ്രസിഡൻറ് ഹിപ്സ് റഹ്മാൻ മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ, സെക്രട്ടറി നാട്യരത്ന ശ്രീ പി.കെ മനോജ് മാസ്റ്റർ സ്വാഗതം ആശംസിച്ചു. സ്റ്റേറ്റ് രക്ഷാധികാരി ഐ. വിനോദ് കുമാർ , ഗുരുകൃപ കെ മോഹനൻ മാസ്റ്റർ, റീമ പപ്പൻ, എസ് കെ എം ജെ ഹെഡ്മാസ്റ്റർ കെ. കെ. കൃഷ്ണകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീമതി പി. കെ.ഭഗീരഥി ടീച്ചർ നന്ദി പറഞ്ഞു. തുടർന്ന് ഗുരുവന്ദനവും മുതിർന്ന കലാകാരന്മാരെയും, പഠനത്തിലും കലാരംഗത്തും മികവ് തെളിയിച്ച നൃത്ത അധ്യാപകരുടെ മക്കളെയും ആദരിച്ചു. ഗുരു ശ്രീ മഞ്ജുനാഥ്. എൻ. പുത്തൂർ ബാംഗ്ലൂർ കൊറിയോഗ്രഫി നിർവ്വഹിച്ച് എ കെ ഡി ടി ഓയിലെ നൃത്ത അധ്യാപകരായ നാട്യ രത്ന. പി കെ മനോജ് മാസ്റ്റർ, രശ്മി ഷാബു, കലാമണ്ഡലം ഉഷാ രാജേന്ദ്രപ്രസാദ്, റീമ, ശാന്തമ്മ ചന്ദ്രൻ, റിതു. കെ. ആർ.സിജിത. കെ എന്നിവരും സംഘവും അവതരിപ്പിച്ച “ഭാവയാമി രഘുരാമം”എന്ന നൃത്തശില്പം കാണികൾക്ക് വേറിട്ട അനുഭവമായി ഏറെ ശ്രദ്ധേയമായി. നൃത്ത അധ്യാപകരുടെ കുട്ടികളുടെയും ശിഷ്യരുടെയും നൃത്ത പരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *