കൽപ്പറ്റ: രാഹുൽ ഗാന്ധി 12 ന് വയനാട്ടിൽ വയനാട് പാർലമെന്റ് മണ്ഡലത്തിൽ നിന്ന് വീണ്ടും വിജയിപ്പിച്ച തന്റെ പ്രിയപ്പെട്ട വോട്ടർമാരോട് നന്ദി പറയുവാൻ രാഹുൽ ഗാന്ധി ഈ മാസം 12 ന് വയനാട് പാർലമെന്റ് മണ്ഡലത്തിൽ എത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി.അനിൽകുമാർ.എം .എൽ .എ അറിയിച്ചു . ഡൽഹിയിലെ 10 ജൻപഥിൽ വെച്ച് മണ്ഡലത്തിലെ യു .ഡി .എഫ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് നന്ദി പര്യടന തിയ്യതി സംബന്ധിച്ചു തീരുമാനമായത് . കോൺഗ്രസ്സ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ ശ്രീമതി . സോണിയാ ഗാന്ധി , രാഹുൽ ഗാന്ധി , സംഘടനാ ചുമതലയുള്ള എ .ഐ .സി .സി ജനറൽ സെക്രട്ടറി കെ .സി .വേണുഗോപാൽ എം .പി , പ്രിയങ്കാ ഗാന്ധി എന്നിവരുമായാണ് കൂടിക്കാഴ്ച്ച നടത്തിയത് . പാർലമെന്റ് അംഗമായി തിരഞ്ഞെടുത്തത്തിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർട്ടിഫിക്കറ്റ് കെ .പി .സി .സി വർക്കിങ് പ്രസിഡന്റ് ടി .സിദ്ധീഖ് എം .എൽ .എ , മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ .കെ .അഹമ്മദ് ഹാജി ,ഡി .സി .സി പ്രസിഡന്റ് എൻ.ഡി .അപ്പച്ചൻ , കെ.എൽ .പൗലോസ് എന്നിവരുടെ സാന്നിധ്യത്തിൽ എ .പി .അനിൽ കുമാർ എം .എൽ .എ ശ്രീ .രാഹുൽ ഗാന്ധിക്ക് കൈമാറി.