ഗ്ലോബൽ കെഎംസിസി കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി exemplar 24, സിഎച്ച് മുഹമ്മദ് കോയ സാഹിബ് അവാർഡ് സമർപ്പണവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു

കണിയാമ്പറ്റ: ഗ്രാമപഞ്ചായത്ത് പരിതിക്കുള്ളിൽ നിന്നും എസ്എസ്എൽസി , പ്ലസ് ടു തലങ്ങളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ 80 ഓളം വിദ്യാർഥികളെ ആദരിച്ചു കൂടാതെ മദ്രസ വിദ്യാഭ്യാസത്തിലെ 10 ,12 ക്ലാസുകളിൽ ഉന്നതമാർക്ക് വാങ്ങിയ വിദ്യാർഥികളെയും ഗ്ലോബൽ കെഎംസിസി മെമ്പർമാരുടെ മക്കളിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർഥികളെയും കമ്പളക്കാട് അൻസാരിയ കോംപ്ലക്സ് ഹാളിൽ വച്ച് നടത്തിയ വിപുലമായ പരിപാടിയിൽ ആദരിച്ചു .ആദരിക്കൽ ചടങ്ങിന്റെ ഉദ്ഘാടനം സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ട്രഷറർ പി ഇസ്മായിൽ നിർവഹിച്ചു. വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് പാഠ്യ പദ്ധതികൾ പരിഷ്കരണം അനിവാര്യമാണെന്നും നിലവിലുള്ള സാഹചര്യത്തിൽ പ്ലസ് ടു വിദ്യാർത്ഥികൾക്ക് വരുന്ന സീറ്റ് കുറവ് അടിയന്തരമായി നികത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇൻറർനാഷണൽ ട്രെയിനറും നീലഗിരി കോളേജ് എംഡിയുമായ ഡോക്ടർ. റാഷിദ് ഗസാലി വിദ്യാർത്ഥികളുമായി സംവദിച്ചു. ചടങ്ങിന് കോഡിനേഷൻ സബ് കമ്മിറ്റി കൺവീനർ മുനീർ ചെട്ടിയാൻ കണ്ടി സ്വാഗതവും ഗ്ലോബൽ കെഎംസിസി കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റിയാസ് അധ്യക്ഷവും വഹിച്ചു. കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് വി പി ഷുക്കൂർ ഹാജി ആശംസ പ്രസംഗം നടത്തി. തുടർന്ന് നടന്ന ആദരിക്കൽ ചടങ്ങിൽ കെ കെ അഹമ്മദ് ഹാജി , റാഷിദ് ഗസ്സാലി , സുലൈമാൻ കെ , നൂർഷ ചേനോത്ത്, ആയിഷ സഫ്ന റിയാസ് , ഫസൽ കാവുങ്ങൽ , അജു സിറാജുദ്ദീൻ ,ദീപു എന്നിവരെ വിവിധ തലങ്ങളിൽ ആദരിക്കപ്പെട്ടു. വിദ്യാർത്ഥികൾക്കുള്ള ആദരിക്കൽ ചടങ്ങിന്റെ ഭാഗമായി മുഴുവൻ വിദ്യാർത്ഥികൾക്കും മൊമൊന്റെ നൽകുന്നതിന്റെ ഉദ്ഘാടനം ഡോക്ടർ റാഷിദ് ഗസ്സാലി നിർവഹിച്ചു .കൂടാതെ കണിയാമ്പറ്റ പഞ്ചായത്തിൽ നിന്നും പ്ലസ്ടുവിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർഥി , മദ്രസയിൽ 10,12 ക്ലാസുകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്കും ക്യാഷ് പ്രൈസ് നൽകി. ചടങ്ങിൽ നെല്ലോളി കുഞ്ഞമ്മദ് ,വിപി യൂസഫ് , ഗഫൂർക്കാട്ടി, റഷീദ് പള്ളിമുക്ക് , ഗഫൂർ പാറമ്മൽ, ജമാൽ നെല്ലിയാമ്പം , ഫസൽ സി എച്ച്, റിൻഷാദ് മില്ലുമുക്ക് , ഹംസ എംപി തുടങ്ങിയവർ പങ്കെടുത്തു. ജമാൽ നെല്ലിയാമ്പം നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *