കല്‍പ്പറ്റ: നിയോജകമണ്ഡലത്തിലെ റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തി നടന്ന് കൊണ്ടിരിക്കുന്നതിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനായി കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി. സിദ്ധിഖിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് യോഗം ചേര്‍ന്നു. എച്ച്. എസ്. പത്താം മൈല്‍ റോഡ് നവീകരണ പ്രവര്‍ത്തി, വൈത്തിരി തരുവണ റോഡ് പ്രവൃത്തികള്‍ ടെര്‍മിനേറ്റ് ചെയ്തുവെന്നും ബാലന്‍സ് പ്രവൃത്തിയുടെ എസ്റ്റിമേറ്റ് അംഗീകാരത്തിനായി ചീഫ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിച്ചിട്ടുള്ളതാണെന്നും പെരുമാറ്റ ചട്ടം പിന്‍വലിച്ചതിനു ശേഷം ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കും. പുതുശ്ശേരി ബാങ്ക്കുന്ന് റോഡില്‍ റീട്ടെയിനിംഗ് വാള്‍, കല്‍വര്‍ട്ട്, ഡ്രെയിന്‍ നിര്‍മ്മാണ പ്രവൃത്തി 90 ശതമാനവും, പടിഞ്ഞാറത്തറ കുപ്പാടിത്തറ റീട്ടെയിനിംഗ് വാള്‍, കല്‍വര്‍ട്ട്, ഡ്രെയിന്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതായും യോഗത്തില്‍ അറിയിച്ചു. മേപ്പാടി ചൂരല്‍മല റോഡ് പ്രവൃത്തി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ഏറ്റെടുത്തതായും, കല്‍പ്പറ്റ-വാരാമ്പറ്റ റോഡ് പ്രവൃത്തിയുടെ ടെര്‍മിനേറ്റ് ചെയ്യുവാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അന്തിമ തീരുമാനം പ്രൊജക്ട് ഡയറക്ടര്‍ എടുക്കും. കെല്‍ട്രോണ്‍ വളവ് പച്ചിലക്കാട് വരെയുള്ള റോഡിന്റെ ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും അസി. എഞ്ചിനീയര്‍, കെ. അര്‍. എഫ്.ബി യോഗത്തെ അറിയിച്ചു. കാവുമന്ദം-മാടക്കുന്ന്-ബാങ്കുകുന്ന് റോഡ് പ്രവൃത്തിയില്‍ 10 കി.മീ. BM പൂര്‍ത്തീകരിച്ചുവെന്നും കള്‍വെര്‍ട്ട് നിര്‍മ്മാണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും, വെള്ളമുണ്ട – വാരാമ്പറ്റ – പന്തിപ്പൊയില്‍ -പടിഞ്ഞാറത്തറ റോഡ് പ്രവൃത്തിയില്‍ BM പൂര്‍ത്തീകരിച്ചുവെന്നും കള്‍വെര്‍ട്ട് നിര്‍മ്മാണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും, ചെന്നലോട്-ഊട്ടുപാറ റോഡ് പ്രവൃത്തിയില്‍ 11 കി.മീ. BM പൂര്‍ത്തീകരിച്ചുവെന്നും അസി. എഞ്ചിനീയര്‍, ദേശീയപാത കല്‍പ്പറ്റ സെക്ഷന്‍ യോഗത്തിൽ അറിയിച്ചു. ഫെന്‍സിംഗ് ചെയ്യുന്നതിന് എം.എല്‍.എ ഫണ്ട് വകയിരുത്തിയ കോട്ടനാട് പുഴമൂല- ചോലമല വര്‍ക്ക് അവാര്‍ഡ് ചെയ്തതാണെന്നും, വൈത്തിരി പഞ്ചായത്തിലെ അറമല മുള്ളന്‍പാറ വട്ടപാറ-ചാരിറ്റി പ്രവൃത്തിയും, മുപ്പൈനാട് പഞ്ചായത്തിലെ ചോലാടി-മീന്‍മുട്ടി നീലിമല പ്രവൃത്തിയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീയാക്കിയെന്നും, പെരുമാറ്റ ചട്ടം പിന്‍വലിച്ചതിനു ശേഷം കരാറിലേര്‍പ്പെടുന്നതാണെന്നും ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍, മേപ്പാടി റേഞ്ച് യോഗത്തിൽ അറിയിച്ചു. പ്രവൃത്തികള്‍ എല്ലാം കാലതാമസം വരുത്താതെ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന് എം.എല്‍.എ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ ശ്രീജിത്ത് ജി. എച്ച് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊ.മ.വ നിരത്ത് വിഭാഗം, ലക്ഷമണന്‍ എം. പി. അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊ.മ.വ നിരത്ത് ഉപ വിഭാഗം, കമലാക്ഷന്‍ പാലേരി. അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊ.മ.വ പാലങ്ങള്‍, അജയന്‍ ഇ.എസ്. അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പൊ.മ.വ ഇലക്ട്രിക്കല്‍, ഷയാല്‍ പി. ഓവര്‍സിയര്‍ KWA പ്രോജക്റ്റ് ഡിവിഷന്‍ കോഴിക്കോട്, മിഥുന്‍. ഓവര്‍സിയര്‍ KWA പ്രോജക്റ്റ് ഡിവിഷന്‍ കോഴിക്കോട്, സജി ഷംസുദ്ദീന്‍, സബ് എഞ്ചിനീയര്‍ജഒ സബ് ഡിവിഷന്‍ കല്‍പ്പറ്റ, ജിതിന്‍ എന്‍. അസി. എഞ്ചിനീയര്‍, കെ. അര്‍. എഫ്.ബി, രാകേഷ്. കെ. ആര്‍. അസി. എഞ്ചിനീയര്‍, ദേശീയ പാത കല്‍പ്പറ്റസെക്ഷന്‍, അരവിന്ദാക്ഷന്‍ കണ്ടേത്തുപാറ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍, മേപ്പാടി റേഞ്ച്, പി. കെ. സഹദേവന്‍ S.F.O, മേപ്പാടി റേഞ്ച്, പ്രദീഷ് കെ. എ. അസി. എഞ്ചിനീയര്‍, പൊ.മ.വ നിരത്ത് കല്‍പ്പറ്റ/ലക്കിടി സെക്ഷന്‍, സതിഷ് കെ. അസി. എഞ്ചിനീയര്‍, പൊ.മ.വ നിരത്ത് പടിഞ്ഞാറത്തറ സെക്ഷന്‍, കിരണ്‍ പ്രസാദ് അസി. എഞ്ചിനീയര്‍, പൊ.മ.വ നിരത്ത് വിഭാഗം എന്നിവര്‍ പങ്കെടുത്തു.