പുല്‍പ്പള്ളി: കര്‍ണ്ണാടകയിലെ മാണ്ഡ്യയിലുണ്ടായ വാഹനാപകടത്തില്‍ പാടിച്ചിറ സ്വദേശിയായ യുവാവ് മരണമടഞ്ഞു. പാടിച്ചിറ മഞ്ഞളിയില്‍ വര്‍ഗീസിന്റെ മകന്‍ ജെറിന്‍ (34) ആണ് മരിച്ചത് .ഇന്ന് പുലര്‍ച്ചെ ബാംഗ്ലൂരില്‍ നിന്ന് വയനാട്ടിലേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ജെറിന്റെ പിതാവിനും മാതാവ്‌മേഴ്‌സിക്കും പരിക്കേറ്റു. ബന്ധുക്കള്‍ സംഭവസ്ഥലത്ത് പുറപ്പെട്ടു. മാനന്തവാടി പായോട്ടെ വയനാട് ഡീസല്‍ സ്ഥാപന ഉടമയാണ്. സഹോദരിയെ കര്‍ണാടകത്തില്‍ വിട്ട് മാതാപിതാക്കളോടൊപ്പം കാറില്‍ മടങ്ങും വഴിയാണ് അപകടമുണ്ടായത്.